Fined | 'ചീസ് ബര്‍ഗറില്‍ എലിയുടെ അവശിഷ്ടങ്ങള്‍': ഉപഭോക്താവിന്റെ പരാതിയില്‍ ഫാസ്റ്റ് ഫുഡ് ഭീമന് മക്ഡോണാള്‍ഡ്സിന് 5 കോടി രൂപ പിഴ
May 4, 2023, 16:49 IST
ലന്‍ഡന്‍: (www.kvartha.com) ചീസ് ബര്‍ഗറില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടുവെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പരാതിക്ക് പിന്നാലെ ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡോണാള്‍ഡ്സിന് അഞ്ച് ലക്ഷം പൗന്‍ഡ് (ഏകദേശം അഞ്ച് കോടി രൂപ) പിഴ വിധിച്ചു. ലന്‍ഡനിലെ ലെയ്റോണ്‍സ്റ്റോണിലെ ഡ്രൈവ് ഇന്‍ റസ്റ്ററിന്റില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവിനാണ് ദുരനുഭവമുണ്ടായതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാളാണ് പരാതി നല്‍കിയതെന്നും റിപോര്‍ടുകള്‍ പറയുന്നു.
പരാതിയില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ റസ്റ്ററന്റില്‍ എലിശല്യമുണ്ടായിരുന്നെന്നും പലരും ഭക്ഷണം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി. 2021ല്‍ റസ്റ്ററന്റില്‍ പരിശോധന നടത്തിയപ്പോള്‍ ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് തന്നെയാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്, ഇതോടെയാണ് ശുചിത്വ നിയമങ്ങള്‍ ലംഘിച്ചുവെന്നതിന്റെ പേരില്‍ മക്ഡോണാള്‍ഡ്സിന് വന്‍ തുക പിഴയിട്ടതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ബര്‍ഗര്‍ പകുതി കഴിച്ചപ്പോഴാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഉപഭോക്താവ് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പരിശോധന നടത്തി ഉടന്‍ തന്നെ റസ്റ്ററന്റ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. പിന്നീടാണ് ഉപഭോക്താവിന്റെ പരാതിയില്‍ വിശദമായ പരിശോധന നടത്തിയതെന്നും സ്ഥാപനത്തിന് വന്‍ തുക പിഴ ചുമത്തുകയും ചെയ്തതെന്നും അധികൃതര്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കി.
Keywords: London, News, World, Food, Complaint, Fine, Mouse, Found, McDonald’s, Customer, Burger, McDonald’s Fined Rs 5 Crore After Customer Found Mouse Droppings In Burger.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.