Gaza | ഫലസ്തീനികൾക്കായി ഇന്ത്യയുടെ മാനുഷിക സഹായം; യുദ്ധത്തിൽ തകർന്ന ഗസ്സയിലേക്ക് വിമാനമാർഗം മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും അയച്ചു

 


ന്യൂഡെൽഹി: (KVARTHA) ഇസ്രാഈൽ - ഫലസ്തീൻ യുദ്ധത്തിനിടെ ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കായി ഇന്ത്യ 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരിതാശ്വാസ സാമഗ്രികളും അയച്ചു. ഞായറാഴ്ച ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിലാണ് ഈ സഹായം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

Gaza | ഫലസ്തീനികൾക്കായി ഇന്ത്യയുടെ മാനുഷിക സഹായം; യുദ്ധത്തിൽ തകർന്ന ഗസ്സയിലേക്ക് വിമാനമാർഗം മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും അയച്ചു

ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളം വഴി എത്തിക്കുന്ന സാധനങ്ങൾ ഈജിപ്തിനും ഗസ്സയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് ഫലസ്തീനിലേക്ക് അയക്കുക. ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ, ജലശുദ്ധീകരണ ഗുളികകൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഫലസ്തീനികൾക്കായി അയച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ്‌ അബ്ബാസുമായി സംസാരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഫലസ്തീനിലേക്കുള്ള ഇന്ത്യയുടെ സഹായം. ഗസ്സയിലെ അൽ അഹ്‌ലി ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഫലസ്തീനികൾക്കായി ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരുമെന്ന് അറിയിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള രക്തരൂക്ഷിതമായ യുദ്ധത്തിൽ ഇതുവരെ ഇരുവശത്തുമായി 5,000-ത്തിലധികം പേർ കൊല്ലപ്പെടുകയും മിഡിൽ-ഈസ്റ്റിൽ വൻ മാനുഷിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഉപരോധം മൂലം ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും അവശ്യവസ്തുക്കൾക്കുമായി ഗസ്സയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം ഫലസ്തീന് ലഭിക്കുന്നത്.

Keywords: Israel, Hamas, Palestine, Gaza, War, Medical, Disaster, Rafah Crossing, Egypt, PM Modi, Medical supplies, disaster relief: India sends planeload of aid to war-torn Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia