Iran President | ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് മരിച്ചതായി സ്ഥിരീകരണം; സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

 


ടെഹ്റാൻ: (KVARTHA) കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി മരിച്ചതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലെക് റഹ്‌മതിയും കൊല്ലപ്പെട്ടു എന്ന് അർധ ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

Iran President | ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് മരിച്ചതായി സ്ഥിരീകരണം; സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ കണ്ടെത്തിയെന്നും എന്നാൽ സ്ഥിതി നല്ലതല്ലെന്നും ഇറാൻ റെഡ് ക്രസൻ്റ് മേധാവി നേരത്തെ അറിയിച്ചിരുന്നു. ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കാണിക്കുന്ന ഡ്രോൺ ചിത്രങ്ങൾ ഫാർസ് വാർത്താ ഏജൻസി ഉൾപ്പെടെയുള്ള ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒരു തുർക്കി ഡ്രോൺ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ഇറാനിയൻ രക്ഷാപ്രവർത്തകരെ അറിയിക്കുകയും ചെയ്തതായി നേരത്തെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തിരുന്നു.


കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അയൽരാജ്യമായ അസർബൈജനുമായി ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്ന് ഹെലികോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ മാത്രം ലക്ഷ്യ സ്ഥാനത്ത് എത്തിയില്ല.

1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്ന ശേഷമാണ്, മിതവാദിയായ ഹസൻ റൂഹാനിയുടെ പിൻഗാമിയായി 2021-ൽ പ്രസിഡൻ്റായി ചുമതലയേറ്റത്. പ്രതിസന്ധിയും സംഘർഷങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

Keywords: News, World, Iran, Tehran, Iran President, Crash, Killed, Accident, Ebrahim Raisi, Mehr News Agency says Raisi, Amirabdollahian killed in crash.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia