കൊലക്കേസ് പ്രതിയും മനോരോഗിയുമായ ആഫ്രിക്കക്കാരനെ യുഎസ് വധശിക്ഷയ്ക്ക് വിധേയനാക്കി

 


അറ്റ്‌ലാന്റ: (www.kvartha.com 28/01/2015) ഇരട്ടക്കൊലക്കേസ് പ്രതിയും മാനസിക രോഗിയുമായ ആഫ്രിയ്ക്കക്കാരനെ അമേരിയ്ക്ക വധശിക്ഷയ്ക്ക് വിധേയനാക്കി . അമേരിക്കയിലെ ജോര്‍ജിയയിലാണ് ആഫ്രിക്കന്‍ വംശജന്‍ വാറന്‍ ലീ ഹില്ലി (54) നെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് . സഹതടവുകാരനെ കൊന്നതിനാണ് തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 7.55 മണിയോടെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് .

കൊലക്കേസ് പ്രതിയും മനോരോഗിയുമായ ആഫ്രിക്കക്കാരനെ യുഎസ് വധശിക്ഷയ്ക്ക് വിധേയനാക്കിഇയാളുടെ വധശിക്ഷ ഒഴിവാക്കാന്‍  അഭിഭാഷകര്‍ പരമോന്നത കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ഒഴിവാക്കാന്‍ കൂട്ടാക്കിയില്ല. ഇതിനു മുമ്പ് മൂന്ന് തവണ ഹില്ലിന്റെ വധശിക്ഷ നീട്ടി വെച്ചിരുന്നു . അതേസമയം ഹില്‍ മാനസിക രോഗിയാണെന്നാണ അഭിഭാഷകരുടെ  വാദം.

അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് നീതി നിഷേധിയ്ക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് മാനസികരോഗിയായ ഹില്ലിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവമെന്നാണ് ഹില്ലിന്റെ അഭിഭാഷകര്‍ പറയുന്നത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട് .

18കാരിയായ കാമുകിയെ വെടിവെച്ച് കൊന്നതിനാണ് ഹില്ലിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക്
വിധിച്ചത്. കാമുകിയെ പതിനൊന്ന് തവണ നിറയൊഴിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത് . ഇതിനിടെയാണ് സഹതടവുകാരനെ കൂടി ഇയാള്‍ കൊലപ്പെടുത്തുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  സില്‍വര്‍ ജൂബിലി ഉപഹാരമായി നാടിന് എസ്‌കെഎസ്എസ്എഫിന്റെ ആംബുലന്‍സ്  

Keywords:  Mentally-disabled African American executed in US, Appeal, Advocate, Court, Love, Gun attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia