Mark Zuckerberg | 'എപ്പോ വേണേലും മരണപ്പെട്ടേക്കാം'; മാര്‍ക് സകര്‍ബര്‍ഗന്റെ ജീവന്‍ അപകടത്തിലാണെന്ന് മെറ്റ

 


ന്യൂയോര്‍ക്: (KVARTHA) അപകടകരമായ കായികവിനോദങ്ങളില്‍ ഏര്‍പെടുന്ന ചെക് ഭീമന്‍ മെറ്റയുടെ സിഇഒ മാര്‍ക് സകര്‍ബര്‍ഗ് എപ്പോ വേണേലും മരണപ്പെട്ടേക്കാമെന്ന് കംപനി റിപോര്‍ട്. 'ഏതെങ്കിലും കാരണത്താല്‍ മിസ്റ്റര്‍ സകര്‍ബര്‍ഗിനെ ലഭ്യമല്ലാതായാല്‍, ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പ്രതികൂല സ്വാധീനം ഉണ്ടായേക്കാമെന്ന്' മെറ്റ പുറത്തിറക്കിയ സാമ്പത്തിക റിപോര്‍ടില്‍ പറയുന്നു.

സകര്‍ബര്‍ഗിന്റെ മരണത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്ന മെറ്റ ഉയര്‍ന്ന അപകട സാധ്യതയുള്ള സകര്‍ബര്‍ഗിന്റെ ജീവിത രീതികളോടും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സകര്‍ബര്‍ഗിന്റെ അഭാവം ബിസിനസിനെയും കംപനിയുടെ നിലനില്‍പ്പിനെ തന്നെയും പ്രതികൂലമായി ബാധിക്കുമെന്നും മെറ്റ ആശങ്ക അറിയിച്ചിട്ടുണ്ട്.

സിഇഒ ഏര്‍പെടുന്ന ഉയര്‍ന്ന അപകട സാധ്യതയുള്ള വിനോദങ്ങള്‍ ഗുരുതരമായ പരുക്കുകള്‍ക്കും മരണത്തിനും ഇടയാക്കുന്നവയാണെന്നാണ് മെറ്റ പറയുന്നത്. സിഇഒ ഏര്‍പെടുന്ന സാഹസിക വിനോദങ്ങള്‍, മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ്, വ്യോമ വിനോദങ്ങള്‍ തുടങ്ങിയവ അപകടം വിളിച്ച് വരുത്തുന്നവയാണെന്നും ഇത് കംപനിയ്ക്കും നിക്ഷേപകര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നും മെറ്റ റിപോര്‍ടില്‍ പറയുന്നു.

കഴിഞ്ഞ നവംബറില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനത്തിനിടെ പരുക്കേറ്റതിനെത്തുടര്‍ന്ന് സകര്‍ബര്‍ഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതേസമയം 'ഉയര്‍ന്ന അപകട സാധ്യത എന്നാല്‍ ഉയര്‍ന്ന പ്രതിഫലം' എന്നാണ് സകര്‍ബര്‍ഗ് കംപനിയുടെ ആശങ്കകള്‍ക്ക് സാമൂഹ്യ മാധ്യമത്തിലൂടെ മറുപടി നല്‍കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി തവണ പിരിച്ചുവിടല്‍ നടത്തിയതിന് ശേഷവും 67,000-ത്തോളം ആളുകളുടെ ഉപജീവനമാര്‍ഗമാണ് മെറ്റ.

തന്റെ പുതിയ സംരംഭത്തിന്റെ പേരിലും സകര്‍ബര്‍ഗ് കഴിഞ്ഞദിവസങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ടെക്നോളജി വിട്ട് കൃഷിയിലേക്കാണ് ശതകോടീശ്വരന്‍ കണ്ണുവച്ചത്. പ്രാദേശികമായുള്ള വിഭവങ്ങള്‍ നല്‍കി കന്നുകാലി വളര്‍ത്തലാണ് സകര്‍ബര്‍ഗിന്റെ പുതിയ ബിസിനസ്.

 
Mark Zuckerberg | 'എപ്പോ വേണേലും മരണപ്പെട്ടേക്കാം'; മാര്‍ക് സകര്‍ബര്‍ഗന്റെ ജീവന്‍ അപകടത്തിലാണെന്ന് മെറ്റ



മകാഡാമിയ പഴവും ഡ്രൈ ഫ്രൂട്സും പ്രാദേശികമായി നിര്‍മിക്കുന്ന ബിയറുമാണ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. കൃഷിസ്ഥലത്തുതന്നെയാണ് മകാഡമിയ ചെടികള്‍ വളര്‍ത്തുന്നത്. കൃഷിയിടത്തില്‍ നിന്ന് തീന്‍മേശയിലേയ്ക്ക് എന്നതാണ് സകര്‍ബര്‍ഗിന്റെ നയം. അമേരികയിലെ ഹവായിലുള്ള കോയില്‍ കോലാവു എന്ന സ്ഥലത്താണ് സകര്‍ബര്‍ഗ് കന്നുകാലി കൃഷി നടത്തുന്നത്.

കന്നുകാലി കൃഷി നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സകര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.

Keywords: News, World, World-News, Social-Media-News, Meta, Warns, Mark Zuckerberg, Die, Moment, Report, Social Media, Farm, Executives, CEO, Meta Warns That Mark Zuckerberg Could Die at Any Moment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia