നിതംബ ഭംഗി കൂട്ടുന്നതിനുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടു; മോഡലിന് ദാരുണാന്ത്യം
Dec 23, 2020, 15:59 IST
മെക്‌സികോ: (www.kvartha.com 23.12.2020) നിതംബ ഭംഗി കൂട്ടുന്നതിനുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മോഡല്‍ മരിച്ചു. 'മെക്‌സിക്കന്‍ കിം കര്‍ദാഷിയന്‍' എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ താരം ജോസെലിന്‍ കാനോ (29) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള സങ്കീര്‍ണതകളെ തുടര്‍ന്ന് ഡിസംബര്‍ ഏഴിനാണ് കാനോ മരിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട ചെയ്യുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ജോസെലിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. '1990 മാര്‍ച്ച് 14നാണ് ജോസെലിന്റെ ജനനം. കുടുംബത്തിന് വേണ്ടി, ഞങ്ങളോടൊപ്പം ചേര്‍ന്നതിന് നന്ദി' എന്നായിരുന്നു സംസ്‌കാര ചടങ്ങിന്റെ വിഡിയോയ്‌ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശം. എന്നാല്‍ ജോസെലിന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെയും മരണം സംബന്ധിച്ച് ഒരു പ്രതികരണവും വന്നിട്ടില്ല.
അതേസമയം ജോസെലിന്‍ കാനോയുടെ മരണവാര്‍ത്ത സഹപ്രവര്‍ത്തക ലിറ മെര്‍സല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ' ജോസെലിന്‍ കാനോ കൊളംബിയയില്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. അവരുടെ മരണം ഞെട്ടിക്കുന്നതാണ്,' എന്നായിരുന്നു കുറിപ്പ്. ട്വിറ്ററിലൂടെയായിരുന്നു മെര്‍സല്‍ ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഇത് സത്യമാണോയെന്ന ആശങ്കയാണ് പലരും ട്വീറ്റിന് താഴെ പങ്കുവെച്ചിരിക്കുന്നത്. ജോസെലിന്റെ മരണ വാര്‍ത്ത ആരാധകര്‍ക്കിടയിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
മോഡലും ഇന്‍ഫ് ളുവന്‍സറും ഫാഷന്‍ ഡിസൈനറുമായിരുന്നു ജോസെലിന്‍ കാനോ. ഇന്‍സ്റ്റഗ്രാമില്‍ 13 മില്യണ്‍ ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. ഇവരുടെ ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയായിരുന്നു സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ തന്നെയാണ് കാനോയെ 'മെക്‌സിക്കന്‍ കിം കര്‍ദാഷിയന്‍' എന്ന് വിളിച്ചിരുന്നതും. ഡിസംബര്‍ ഏഴിന് തന്നെയാണ് ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ അവസാന ചിത്രം പോസ്റ്റ് ചെയ്തതും.
Keywords: 'Mexican Kim Kardashian' Joselyn Cano dies after 'botched' butt-lift surgery in Colombia, Mexico, News, Dead, Models, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.