വഞ്ചിക്കാതിരിക്കാന്‍ കാമുകന്‍ കാമുകിയുടെ ജീന്‍സിന് വര്‍ഷങ്ങളോളം പൂട്ടിട്ടു

 


മെക്‌സിക്കോ: കാമുകി  വഞ്ചിക്കാതിരിക്കാനായി  വര്‍ഷങ്ങളോളം കാമുകിയുടെ  ജീന്‍സിന് ചാരിത്ര്യപ്പൂട്ടിട്ട കാമുകനെ  പോലിസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി  ഇയാള്‍ കാമുകിയെ ബാത്‌റൂമില്‍ പോലും പോവാന്‍ പറ്റാത്തവിധം ഇത്തരത്തില്‍ പൂട്ടിട്ട്  പീഡിപ്പിക്കുകയായിരുന്നു. മെക്‌സിക്കോയിലെ വെരാക്രസ് എന്ന സ്ഥലത്താണ് ക്രൂരമായ സംഭവം നടന്നത്. യുവതിയുടെ 40 കാരനായ കാമുകന്‍ ജോസ് ആന്റോണിയോ ആണ് പോലീസിന്റെ  പിടിയിലായിരിക്കുന്നത്.

25 കാരിയായ യുവതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 28 നു  ബാത്ത്‌റൂമില്‍ പോകാന്‍ കഴിയാതെ അവശയായ യുവതി പോലീസിനെ വിളിച്ച് തന്റെ ദയനീയാവസ്ഥ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കൃഷിക്കാരനായ കാമുകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. തനിക്കെതിരെയുള്ള കാമുകന്റെ പീഡനം പുറം ലോകത്തെ അറിയിക്കാതെ വര്‍ഷങ്ങളോളമായി തുടരുന്ന പീഡനം യുവതി സഹിക്കുകയായിരുന്നു. കാമുകനെ അറസ്റ്റ് ചെയ്തപ്പോള്‍ കാമുകിയുടെ ജീന്‍സിന് ഇട്ടിരുന്ന പൂട്ടിന്റെ താക്കോല്‍ അയാള്‍ പോലീസിന് കൈമാറി. അപ്പോള്‍ തന്നെ പോലീസ് യുവതിയെ സ്വതന്ത്ര്യയാക്കുകയും ചെയ്തു.

വഞ്ചിക്കാതിരിക്കാന്‍ കാമുകന്‍ കാമുകിയുടെ ജീന്‍സിന് വര്‍ഷങ്ങളോളം പൂട്ടിട്ടു

എന്നാല്‍ അറസ്റ്റ് ചെയ്ത കാമുകനെ പെണ്‍കുട്ടി രേഖാമൂലമുള്ള പരാതി നല്‍കാത്തതിന്റെ അടിസ്ഥാനത്തില്‍ താക്കീത് നല്‍കി പോലീസ് വിട്ടയക്കുകയായിരുന്നു. ഇനിയൊരിക്കലും തന്നെ സംശയത്തിന്റെ പേരില്‍ ജീന്‍സിന് പൂട്ടിടാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ പെണ്‍കുട്ടി കാമുകനോടൊപ്പം തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

വഞ്ചിക്കാതിരിക്കാന്‍ കാമുകന്‍ കാമുകിയുടെ ജീന്‍സിന് വര്‍ഷങ്ങളോളം പൂട്ടിട്ടു

Also Read:
പെരുമ്പാമ്പിനെ പിടികൂടി

Keywords: Mexican man, 40, made his girlfriend, 25, wear a padlock on her jeans so she would be faithful to him,  Mexico, Lover, Jeans, girlfriend, Police, Arrest, Woman., World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia