ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേത് ?
Jul 30, 2015, 10:56 IST
കോലാലംപ്പൂര്‍: (www.kvartha.com 30.07.2015) ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. 2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വാലാലംപൂരില്‍നിന്ന് ബീജിംഗിലേക്ക് പോയ വിമാനം കാണാതായത്. മലേഷ്യന്‍ നഗരമായ പെനാംഗിന് 230 മൈല്‍ വടക്കുകിഴക്കാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്.
വിമാനാത്തിന്റെ ചിറകുകളാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇത് എംഎച്ച് 370 എന്ന ബോയിംഗ് 777 വിമാനത്തോട് സാമ്യമുള്ള അവശിഷ്ടങ്ങള്‍ തന്നെയാണെന്ന് അധികൃതസര്‍ സംശയിക്കുന്നു. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്‌ലാപ്പെറോണ്‍ എന്ന ഉപകരണം അവശിഷ്ടങ്ങളില്‍ കണ്ടെത്തിയതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇതാണ് ഇവ കാണാതായ വിമാനത്തിന്റേതാണെന്നു സംശയിക്കാന്‍ കാരണം.
പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനു സമീപം ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയന്‍ ഐലന്‍ഡ്‌സിന്റെ തീരത്ത് ബുധനാഴ്ചയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദ്വീപിലെ സെന്റ് ആന്ദ്രെ തീരത്തിനടുത്തായാണ് അവശിഷ്ടങ്ങള്‍ അടിഞ്ഞത്. ഇവ ഐഎച്ച് 370ന്റേതാണെന്ന് ഉറപ്പിച്ചാല്‍ വിമാനം കാണാതായതിനു ശേഷം ലഭിക്കുന്ന ആദ്യ തെളിവാകുമിത്. അന്വേഷണത്തിനും പരിശോധനകള്‍ക്കുമായി മലേഷ്യന്‍ സര്‍ക്കാര്‍ സംഘത്തെ അയച്ചിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.
Also Read:
കുമ്പള - ഉപ്പള ദേശീയ പാതയുടെ ശോചനീയാവസ്ഥ; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Keywords: MH370: Boeing officials think Reunion debris could be from 777, source says, America, France, Missing, Flight, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.