Mia Khalifa | 'നിങ്ങള്‍ തെറ്റായ പക്ഷത്താണെന്ന് ചരിത്രം തെളിയിക്കും'; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മിയ ഖലീഫ; തുടര്‍ച്ചയായി പോസ്റ്റുകള്‍; അമേരിക്കയ്ക്കും വിമര്‍ശനം

 


ബെയ്റൂത്ത്: (KVARTHA) ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനിടയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പോണ്‍ താരം മിയ ഖലീഫ. 'സ്വതന്ത്ര ഫലസ്തീന്‍' എന്ന ഹാഷ്ടാഗിലും മുദ്രാവാക്യത്തിലും അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലസ്തീന് പിന്തുണ അറിയിച്ചു. ഈ വിഷയത്തില്‍ ശനിയാഴ്ച മുതല്‍ മിയ ഖലീഫ ഡസന്‍ കണക്കിന് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു.
     
Mia Khalifa | 'നിങ്ങള്‍ തെറ്റായ പക്ഷത്താണെന്ന് ചരിത്രം തെളിയിക്കും'; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മിയ ഖലീഫ; തുടര്‍ച്ചയായി പോസ്റ്റുകള്‍; അമേരിക്കയ്ക്കും വിമര്‍ശനം

ഫലസ്തീനെ പിന്തുണച്ചും ഇസ്രാഈല്‍ ആക്രമണം തെറ്റാണെന്നും അവര്‍ ട്വീറ്റ് ചെയ്യുന്നു. ഫലസ്തീനിലെ സാഹചര്യം നോക്കി ഫലസ്തീനികളുടെ പക്ഷത്ത് അല്ല നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍, നിങ്ങള്‍ തെറ്റായ പക്ഷത്താണെന്ന് ചരിത്രം തെളിയിക്കുമെന്ന് അവര്‍ എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു. ഇസ്രാഈലിന് ആയുധങ്ങളും പിന്തുണയും നല്‍കുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കയെയും വിമര്‍ശിക്കുകയും ചെയ്തു.

'അറബ് കുട്ടികള്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുക എന്നതാണ് ജോ ബൈഡന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. 2016ല്‍ മാത്രം 24,000 ബോംബുകള്‍ അവര്‍ സിറിയയിലും ഇറാഖിലും വര്‍ഷിച്ചത് നാം മറന്നിട്ടില്ല', യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് മിയ ഖലീഫ എഴുതി. ഇതിനുപുറമെ, ആക്രമണം, തിരിച്ചടി, ഏറ്റുമുട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും പോസ്റ്റുകളും റീട്വീറ്റ് ചെയ്തിട്ടുണ്ട്.
           
Mia Khalifa | 'നിങ്ങള്‍ തെറ്റായ പക്ഷത്താണെന്ന് ചരിത്രം തെളിയിക്കും'; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മിയ ഖലീഫ; തുടര്‍ച്ചയായി പോസ്റ്റുകള്‍; അമേരിക്കയ്ക്കും വിമര്‍ശനം

ലെബനീസ് വംശജയായ മിയ ഖലീഫ നിരവധി അന്താരാഷ്ട്ര വിഷയങ്ങളില്‍ നേരത്തെയും പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ കര്‍ഷക സമരത്തെയും പിന്തുണച്ചിരുന്നു. കര്‍ഷകരെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് മിയ ഖലീഫ പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായി നിരവധി ട്വീറ്റുകള്‍ നടത്തി എല്ലാവരെയും അത്ഭുതപ്പെടുത്തി.

Keywords:  Israel-Hamas War, Israel, Hamas, Palestine, World News, Mia Khalifa, Israel-Palestine War, Mia Khalifa Makes 'Free Palestine' Remark Amidst Israel-Hamas War.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia