Shot Dead | മെക്‌സികോയില്‍ വെടിവയ്പ്; 7 വയസുകാരനടക്കം 7 പേര്‍ കൊല്ലപ്പെട്ടു

 


മെക്‌സികോ സിറ്റി: (www.kvartha.com) മെക്‌സികോയിലുണ്ടായ വെടിവയ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് സെന്‍ട്രല്‍ മെക്‌സികോയിലെ വാടര്‍ പാര്‍കിലായിരുന്നു സംഭവം നടന്നത്. തോക്കുധാരികള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപോര്‍ട്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഏഴുവയസുള്ള കുട്ടിയും ഉള്‍പെട്ടതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

സംഭവസ്ഥലത്തെ സുരക്ഷ കാമറകളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിനായി സുരക്ഷസേനയെ നിയോഗിച്ച 2006ലെ നടപടിക്ക് ശേഷം 350,000 ലധികം കൊലപാതകങ്ങളാണ് മെക്‌സികോയില്‍ റിപോര്‍ട് ചെയ്തിട്ടുള്ളത്.

Shot Dead | മെക്‌സികോയില്‍ വെടിവയ്പ്; 7 വയസുകാരനടക്കം 7 പേര്‍ കൊല്ലപ്പെട്ടു
   
Keywords: Mexico, Mexico City, News, World, Killed, Shot, Shot Dead, Police, Crime, Gunmen, Water Park, Women, Child, Mob, Minor among 7 killed by gunmen at water park in central Mexico.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia