Investigation | യുഎഇയിൽ കാണാതായ ജൂത റബ്ബിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ

 
missing jewish rabbis body found in uae
missing jewish rabbis body found in uae

Representational image generated by Meta AI

● അൽ ഐന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്
● തുർക്കിയുമായി സഹകരിച്ച് കുറ്റവാളികളെ പിടിക്കാൻ അന്വേഷണം തുടങ്ങി.

ദുബൈ: (KVARTHA) യുഎഇയിൽ കാണാതായ ജൂത റബ്ബി സ്വി കോഗന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിച്ചു. അൽ ഐന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്വി കോഗൻ്റെ കൊലപാതകം ജൂത വിരുദ്ധ തീവ്രവാദ പ്രവർത്തനമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

ദുബൈയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് കാറോടിച്ചാണ് ഇയാൾ അൽ ഐനിൽ എത്തിയതെന്നാണ് വിവരം. കാറിനകത്ത് ബലപ്രയോഗം നടന്നതിൻ്റെ സൂചനകളും പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഉസ്ബൈക്കിസ്‌താൻ സ്വദേശികളായ മൂന്നു പേർ ഇയാളെ പിന്തുടർന്നുവെന്നും കൊലപാതകത്തിന് ശേഷം സംഘം തുർക്കിയിലേക്ക് കടന്നതായുമാണ് പറയുന്നത്. 

ഇക്കാര്യത്തിൽ തുർക്കി അധികൃതരുമായി ഇസ്രാഈൽ ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇസ്രാഈലി പൊലീസ് സംഘം യുഎഇയിലേക്കും പുറപ്പെട്ടു. 2020ൽ ഇസ്രാഈലിനെ യുഎഇ അംഗീകരിച്ച ശേഷമാണ് സി കോഗൻ അവിടെയെത്തിയത്. ഓർത്തഡോക്സ് ജൂത വിഭഗമായ ചബാദിൻറെ പ്രതിനിധിയാണ്  സ്വി കോഗൻ. സംഭവത്തെത്തുടർന്ന്, യുഎഇയിലേക്കുള്ള യാത്രകൾക്ക് ഇസ്റാഈൽ അധികൃതർ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

#UAE, #Israel, #Rabbi, #Chabad, #MiddleEast, #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia