Mobile phones | മൊബൈൽ ഫോണുകളിൽ പൊതു ശൗചാലയങ്ങളേക്കാൾ കൂടുതൽ ബാക്ടീരിയകൾ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചർമ്മത്തിന് ദോഷം ചെയ്യും
Apr 28, 2023, 10:24 IST
ന്യൂഡെൽഹി: (www.kvartha.com) മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്, പൊതുയാത്രകൾ മുതൽ തീന്മേശ വരെ എല്ലായിടത്തും ഇത് ഒപ്പമുണ്ട്. അതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രശസ്ത ചർമ രോഗ വിദഗ്ധൻ ഡോ. മമിന തുരെഗാനോ. പൊതുടോയ്‌ലറ്റുകളേക്കാൾ കൂടുതൽ ബാക്ടീരിയകൾ മൊബൈൽ ഫോണിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചർമത്തിന് എങ്ങനെ ദോഷം വരുത്തുമെന്ന് അദ്ദേഹം വിശിദീകരിക്കുന്നുമുണ്ട്.
മൊബൈൽ ഫോണുകൾ എല്ലായ്‌പ്പോഴും ബാക്ടീരിയകളാൽ നിറഞ്ഞിരിക്കുന്നുവെന്ന് മമിനയെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്തു. ചിലപ്പോൾ അവ പൊതുടോയ്‌ലറ്റുകളേക്കാൾ മലിനമാണ്. പബ്ലിക് ടോയ്‌ലറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയ നമ്മുടെ ഫോണുകളിൽ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫോണിന്റെ ദൈനംദിന ഉപയോഗവും സംസാരിക്കുമ്പോൾ മുഖത്ത് വയ്ക്കുന്നതും ബാക്ടീരിയ ചർമ്മത്തിലേക്ക് കടക്കാൻ ഇടയാക്കുന്നു. ഇത് മുഖക്കുരു പോലുള്ള ചില ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോണിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകൾ നീക്കാൻ ഫോൺ നിരന്തരം വൃത്തിയാക്കേണ്ടതുണ്ട്. സോപ്പ് വെള്ളത്തിൽ മുക്കിയ തുണിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടോ ഫോൺ തുടയ്ക്കണമെന്നും ഡോ. മാമിന പറഞ്ഞു. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് കേടുവരുത്തുമെന്നതിനാൽ നേരിട്ട് ദ്രാവകം സ്‌പ്രേ ചെയ്യുന്നത് ഒഴിവാക്കുക.
അരിസോണ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കൗമാരക്കാരുടെ മൊബൈൽ ഫോണിൽ കുറഞ്ഞത് 17,000 ബാക്ടീരിയകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് സാധാരണ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതലാണ്. 60% വെള്ളവും 40% ശുചീകരണ ലായനികളും (Rubbing Alcohol) ഉപയോഗിച്ച് മാസത്തിൽ ഒന്നിലധികം തവണ ഫോൺ കഴുകി വൃത്തിയാക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Keywords: News, World, Mobile Phone, Bacteria, Mobile Phone, Health, Doctor, University, Mobile phones harm the skin as they carry more bacteria than 'public toilets' < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.