മോഡലിന്റെ പല്ല് ഇടിച്ച് തെറിപ്പിച്ചു: 800 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

 


ലണ്ടന്‍: (www.kvartha.com 21/02/2015) മോഡലിന്റെ പല്ല് ഇടിച്ച് തെറിപ്പിച്ച കേസില്‍ എത്ര തുക വേണമെങ്കിലും നഷ്ട പരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് പ്രതി. ഇക്കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ ലണ്ടനിലാണ് സംഭവം.

മോഡലും മുന്‍ മിസ് സണ്ടര്‍ലാന്റുമായ റേബേക്ക മാസണ്‍ ആണ് ഡാനിയേല്‍ ജാക്‌സണ്‍ എന്ന 26കാരന്റെ  ആക്രമത്തിനിരയായത്. ഒരു നിശാക്‌ളബ്ബിന് പുറത്ത വെച്ച് മദ്യലഹരിയിലായിരുന്ന ഡാനിയേല്‍ മോഡലിന്റെ മുഖത്ത് ഇടിച്ച് പല്ല് തെറിപ്പിക്കുകയായിരുന്നു.

മോഡലിന്റെ പല്ല് ഇടിച്ച് തെറിപ്പിച്ചു: 800 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്പല്ല് പോയതോടെ അവസരങ്ങള്‍ കുറഞ്ഞ റെബേക്ക കൂടുതല്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിരുന്നു.  ഇതോടെയാണ് നഷ്ടപരിഹാരം കൂടുതല്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്ന് പ്രതി അറിയിച്ചത് . മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനിടെയാണ് യുവാവ് പല്ല് ഇടിച്ചുതെറിപ്പിച്ചത്.

പല്ലുകള്‍ പഴയ രൂപത്തിലാക്കുന്നതിന് ഒട്ടേറെ കോസ്‌മെറ്റിക് സര്‍ജ്ജറികള്‍ നടത്തിയിരുന്നു. മോഡലിന്റെ ഇടത് കണ്ണിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇതിനോടകം തന്നെ 686 പൗണ്ട് ഡാനിയേല്‍ മോഡലിന് നഷ്ടപരിഹാരം നല്‍കി കഴിഞ്ഞു. 800 പൗണ്ട് കൂടി നഷ്ടപരിഹാരം നല്‍കാനാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പാലുമായി സൊസൈറ്റിയിലേക്ക് പോകവെ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു

Keywords:  Model and former beauty queen has teeth knocked out after brutal attack outside night, London, Compensation, attack, Injured, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia