മോഡലുകള്‍ ഡോക്ടറുടെ മോഡലുകള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഇല്ലെങ്കില്‍ പിഴയും ആറുമാസം തടവും ; ഇല്ലെങ്കില്‍ പിഴയും ആറുമാസം തടവും

 


പാരീസ്: (www.kvartha.com 19.12.2015) മോഡലുകള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്
വാങ്ങണമെന്ന് അനുശാസിക്കുന്ന നിയമം ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കി. നിയമപ്രകാരം തങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് കാണിച്ച് ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് മോഡലുകള്‍ വാങ്ങേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് 54 ലക്ഷം രൂപയോളം (75000 യൂറോ) പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.

മോഡലുകളില്‍ അനൊറെക്‌സിയയും (ദഹനക്കുറവും വിശപ്പില്ലായ്മയും) ജീവിത ശൈലീ
രോഗങ്ങളും വ്യാപകമാവുന്ന സാഹചര്യത്തില്‍ ക്രമാതീതമായി മെലിയുന്നതിനുള്ള ശ്രമം തടയാനാണ് ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ ഫ്രഞ്ച് ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. ഫ്രാന്‍സില്‍ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്ക്കുള്ള ആളുകള്‍ക്ക് ദഹനപ്രശ്‌നങ്ങളും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ട്. ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. നേരത്തെ ഇറ്റലിയും സ്‌പെയിനും ഇസ്രയേലും സമാനമായ നിയമം പാസാക്കിയിരുന്നു.

കുറഞ്ഞ ബി.എം.ഐ ലെവല്‍ നിശ്ചയിച്ചുകൊണ്ടാണ് നിയമത്തിന്റെ ആദ്യ കരട് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ മോഡലിംഗ് ഏജന്‍സികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബില്ലിന്റെ അവസാന കരടില്‍ മാറ്റം വരുത്തുകയും ഭാരവും ശരീര പ്രകൃതിയും പ്രായവുമെല്ലാം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തന്നെ ഇക്കാര്യം നിര്‍ണയിയ്ക്കണമെന്ന പുതിയ നിയമം കൊണ്ടുവരികയും ചെയ്തു. ഫോട്ടോഷോപ്പ് ചെയ്തതോ മറ്റ് രീതിയില്‍ രൂപം മാറ്റിയതോ ആയ ഫോട്ടോകള്‍ ഉപയോഗിയ്ക്കുന്ന മാഗസിനുകള്‍ 27 ലക്ഷം രൂപ (37,500 യൂറോ) പിഴയൊടുക്കണമെന്നും നിയമത്തില്‍ പറയുന്നു.
മോഡലുകള്‍ ഡോക്ടറുടെ മോഡലുകള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഇല്ലെങ്കില്‍ പിഴയും ആറുമാസം തടവും ; ഇല്ലെങ്കില്‍ പിഴയും ആറുമാസം തടവും

Also Read:
യൂത്ത് ലീഗ് നേതാവിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചകേസില്‍ യുവാവ് അറസ്റ്റില്‍
Keywords:  Models in France must provide doctor's note to work, Paris, Parliament, Italy, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia