പകർചവ്യാധിയുടെ മറവിൽ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയെന്ന് റിപോർട്

 


ബ്രാസവിലെ: (www.kvartha.com 29.09.2021) എബോള പകര്‍ചവ്യാധിയുടെ മറവിൽ കോംഗോയില്‍ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയെന്ന് റിപോർട്. വ്യാപകമായി ഉയർന്നുവന്ന ആരോപണങ്ങളെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ സ്വതന്ത്രസമിതി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ക്കെതിരെ 83 ലൈംഗിക പീഡന പരാതികള്‍ കിട്ടിയതായാണ് റിപോര്‍ടിൽ പറയുന്നത്. സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ ഇതോടെ പ്രതിക്കൂട്ടിലായി.
അതേസമയം റിപോര്‍ടിലെ കണ്ടെത്തലുകള്‍ ഹൃദയഭേദകമാണെന്ന് ആഫ്രിക മേഖലയുടെ ചുമതലയുള്ള ലോകാരോഗ്യ സംഘടനാ ഡയരക്ടര്‍ മറ്റ്ഷിദിസോ മോറ്റെ പറഞ്ഞു.

2018-2020 കാലത്ത് എബോള പടര്‍ന്നു പിടിച്ചപ്പോള്‍ കോംഗോയില്‍ എത്തിയ ലോകോരോഗ്യ സംഘടനാ സംഘം നടത്തിയ ലൈംഗിക പീഡനങ്ങളെ കുറിച്ചാണ് 35 പേജുള്ള റിപോര്‍ടിൽ പറയുന്നത്. സംഘടനയുടെ 20 സ്റ്റാഫ് അംഗങ്ങളും കുറ്റക്കാരാണെന്നും ഇതിൽ വ്യക്തമാക്കുന്നു. ഡോക്ടര്‍മാരും പ്രതിപ്പട്ടികയിലുണ്ട്.

പകർചവ്യാധിയുടെ മറവിൽ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയെന്ന് റിപോർട്

ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ ബലാല്‍സംഗം ചെയ്‌തെന്ന് ഒമ്പതു പരാതികള്‍ ലഭിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണ സമിതി വ്യക്തമാക്കി. ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ലൈംഗിക പീഡനം നടത്തിയതിനാല്‍ ചില സ്ത്രീകള്‍ ഗര്‍ഭിണികളായി. ചില ജീവനക്കാര്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചതായി സ്ത്രീകളില്‍ ചിലര്‍ പറഞ്ഞതായി സമിതി വ്യക്തമാക്കുന്നു.

83 ജീവനക്കാരുടെ പേരുകള്‍ റിപോര്‍ടില്‍ പറയുന്നുണ്ട്. ഇവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. ഇതില്‍ 21 കേസുകളില്‍ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ പ്രതികളാണെന്ന് തങ്ങള്‍ നേരിട്ട് ഉറപ്പുവരുത്തിയതായി സമിതി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Keywords:  News, WHO, Molestation, Molestation attempt, Report, World, Top-Headlines, Molestation allegations, Congo, Congo Ebola outbreak, Molestation allegations against WHO staffers during Congo Ebola outbreak.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia