അവിഹിതബന്ധത്തില്‍ പിറന്ന നവജാതശിശുവിനെ 7 നില കെട്ടിടത്തില്‍ നിന്നും എറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 30.09.2015) അവിഹിതബന്ധത്തില്‍ പിറന്ന നവജാതശിശുവിനെ ഏഴ് നില കെട്ടിടത്തില്‍ നിന്നും എറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. യോങ്കേഴ്‌സ് സ്വദേശിനി ജെന്നിഫര്‍ ബെറി(33) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകത്തിനും നരഹത്യക്കും പോലീസ് കേസെടുത്തിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ കാമുകനില്‍ നിന്നും മറച്ച് വച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ബ്രോങ്ക്‌സിലുള്ള കാമുകന്റെ വീട്ടില്‍ വെച്ചാണ് ബെറി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ ഇവര്‍ തന്റെ പെണ്‍കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിന് മുകളിലെ ജനാലയില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിലുണ്ടായ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നും ജനിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ഡോ. ബാര്‍ബറ സാംപ്‌സണ്‍ അറിയിച്ചു.

കാമുകനെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് കാമുകി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. സംഭവസമയത്ത് ഇയാള്‍ അതേ വീട്ടില്‍ മറ്റൊരു മുറിയിലായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

അവിഹിതബന്ധത്തില്‍ പിറന്ന നവജാതശിശുവിനെ 7 നില കെട്ടിടത്തില്‍ നിന്നും എറിഞ്ഞു കൊന്ന  യുവതി അറസ്റ്റില്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia