Viral Video | ഗാസയില്‍ നിന്ന് തത്സമയ റിപ്പോര്‍ട്ടിങിനിടെ പിന്നിലെ കെട്ടിടത്തില്‍ ഇസ്രാഈലിന്റെ ബോംബാക്രമണം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
Oct 8, 2023, 16:06 IST
ഗാസ: (KVARTHA) ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്, യുദ്ധക്കളത്തില്‍ നിന്ന് നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തുവരുന്നു. ഇതിനിടെ അല്‍ ജസീറ റിപ്പോര്‍ട്ടറുടെ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ലൈവ് നല്‍കുന്നതിനിടെ റിപ്പോര്‍ട്ടറുടെ സമീപത്ത് ബോംബാക്രമണം നടക്കുകയായിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാര്യങ്ങള്‍ വിശദീകരിച്ച് തുടങ്ങുമ്പോഴായിരുന്നു റിപ്പോര്‍ട്ടറുടെ പിന്നിലുള്ള പലസ്തീന്‍ ടവറില്‍ ബോംബ് വര്‍ഷിച്ചത്.
ഭയന്ന റിപ്പോര്‍ട്ടര്‍ കാമറയ്ക്ക് മുന്നില്‍ നിന്ന് മാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ബോംബ് പതിച്ച കെട്ടിടത്തില്‍ നിന്ന് വന്‍തോതില്‍ കറുത്ത പുക ഉയരുന്നതും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അവതാരകന്‍ അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഗാസ നഗരത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന പലസ്തീന്‍ ടവറിന് നേരെയുള്ള മിസൈല്‍ ആക്രമണമാണിതെന്ന് ലൈവില്‍ റിപ്പോര്‍ട്ടര്‍ പറയുന്നുമുണ്ട്.
ഗാസ മുനമ്പിലെ ഭരണകക്ഷിയായ ഹമാസ് ഒരേസമയം നിരവധി ആക്രമണം നടത്തിയപ്പോള്‍, ശനിയാഴ്ച രാവിലെ അഭൂതപൂര്‍വമായ യുദ്ധസമാനമായ അവസ്ഥയിലേക്ക് ഇസ്രാഈല്‍ ഉണരുകയായിരുന്നു. ഹമാസ് ആദ്യം ആയിരക്കണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടു, പിന്നീട് ഡസന്‍ കണക്കിന് ഹമാസ് പോരാളികള്‍ കരയും ആകാശവും വഴി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി.
ഹമാസ് നടത്തിയ പെട്ടെന്നുള്ളതും വിപുലവുമായ ആക്രമണത്തില്‍ 300-ലധികം ഇസ്രാഈലികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് മറുപടിയായി ഗാസയില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 313 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,990 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Israeli forces strike a residential tower in Gaza while AlJazeera is live on air. pic.twitter.com/RglyjNIdXN
— Lowkey (@Lowkey0nline) October 7, 2023
ഹമാസ് നടത്തിയ പെട്ടെന്നുള്ളതും വിപുലവുമായ ആക്രമണത്തില്‍ 300-ലധികം ഇസ്രാഈലികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് മറുപടിയായി ഗാസയില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 313 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,990 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Keywords: Israel, Hamas, Palestine, World News, Viral Video, Gaza City, Israel Attack, Moment of explosion in Gaza City shown on livestream.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.