ജാഗ്രതൈ, ഫേസ്ബുക്ക് മാനസിക സമ്മര്‍ദമുണ്ടാക്കും

 


ജാഗ്രതൈ, ഫേസ്ബുക്ക് മാനസിക സമ്മര്‍ദമുണ്ടാക്കും
ഫേസ്ബുക്കില്‍ അധികം സമയം ചെലവഴിക്കുന്ന ആളാണോ നിങ്ങള്‍?. എങ്കില്‍ സൂക്ഷിക്കുക. ഫേസ്ബുക്ക് നിങ്ങളുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കും. ഫേസ്ബുക്കില്‍ കൂടുതല്‍ ആളുകളെ സുഹൃത്തുക്കളാക്കുന്നതാണ് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

മുന്‍ പരിചയമില്ലാത്തവരെയും, ഓഫീസ് മേധാവികളെയും ഫേസ്ബുക്കില്‍ സുഹൃത്ത് ആയി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന കാര്യം. എഡിന്‍ബറോ സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മേല്‍ സൂചിപ്പിച്ച വിഭാഗത്തിലുള്ളവര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ നാം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ , എഴുതുന്ന കമന്റുകള്‍ എന്നിവയെക്കുറിച്ച് എപ്പോഴും ആശങ്ക തോന്നും. ഇത് മാനസിക സമ്മര്‍ദത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

മാതാപിതാക്കളെയോ, തൊഴില്‍ സ്ഥാപനത്തിന്റെ ഉടമയെയോ സുഹൃത്താക്കുന്നതും മാനസിക സമ്മര്‍ദത്തിന് കാരണമാണ്. പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ ഏറെ പ്രതീക്ഷയോടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗമാകുന്ന മുതിര്‍ന്നവര്‍ യുവതലമുറയേക്കാള്‍ വേഗത്തില്‍ നിരാശരാകുകയും, മാനസിക സമ്മര്‍ദത്തിന് അടിമയാകുകയും ചെയ്യുന്നു.

55 ശതമാനം രക്ഷിതാക്കളും തങ്ങളുടെ മക്കളുടെ പ്രൊഫൈല്‍ നിരീക്ഷിക്കുന്നവരാണെന്ന് പഠനത്തില്‍ വ്യക്തമായി.

സോഷ്യല്‍ മീഡിയിലെ 56 ശതമാനം അംഗങ്ങള്‍ തങ്ങളുടെ ജീവിത പങ്കാളിയുമായി സോഷ്യല്‍ മീഡിയിലും സൗഹൃദം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് കമ്പനികള്‍ ഉദ്യോഗാര്‍ഥികളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നിരീക്ഷിക്കാറുണ്ട്. എന്നാല്‍ എഫ്. ബി പ്രൊഫൈലിന്റെ മാത്രം അടിസ്ഥാനത്തില്‍ ആരെയും ജോലിക്ക് നിയമിചിട്ടില്ലെന്നു സ്ഥാപന മേധാവികള്‍ സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തി. ഫേസ്ബുക്ക് അംഗങ്ങളായ 300 ഓളം വിദ്യാര്‍ഥികളെ സര്‍വേ ചെയ്താണ് പഠന സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സുഹൃത്തുക്കളുമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഡാന്‍സ് ചെയ്യാം, ആഘോഷിക്കാം. എന്നാല്‍, കുടുംബാംഗങ്ങളോ, ഓഫീസ് മേധാവികാളോ പങ്കെടുക്കന്ന പങ്കെടുക്കുന്ന പാര്‍ട്ടിയില്‍ നിങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ ബാധ്യസ്ഥനാണ്.ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ ഓഫീസ് മേധാവികളെയും, കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയാല്‍ രണ്ടാമത്തെ പാര്‍ട്ടിയില്‍ പങ്കെടുക്കാത്തത് പോലെ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നു ഗവേഷകര്‍ പറഞ്ഞു. ഇത് മാനസിക സമ്മര്‍ദത്തിനു കാരണമാകുന്നു.

Key Words: Friends, Facebook, Stress, Facebook friends, , University of Edinburgh, Business School, Facebook, Twitter , Gmail, Stress arises, Social networking site , Children on Facebook.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia