Seals Found Dead | കാസ്പിയന്‍ കടല്‍തീരത്ത് 130ലധികം നീര്‍നായകള്‍ ചത്ത നിലയില്‍; പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും സാംപിളുകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍

 


അസ്റ്റാന: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ജലാശയമായ കാസ്പിയന്‍ കടലിന്റെ തീരത്ത് 130ലധികം നീര്‍നായകളെ (Seals) ചത്ത നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ കടല്‍തീരത്താണ് വംശനാശ ഭീഷണി നേരിടുന്ന നീര്‍നായകള്‍ കൂട്ടത്തോടെ അടിഞ്ഞതെന്ന് പരിസ്ഥിതി മന്ത്രാലയ വക്താവ് പറഞ്ഞു. 

പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും സാംപിളുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കസാഖിസ്താന്‍ സര്‍കാര്‍ 2020 നവംബറിലാണ് ഈ നീര്‍നായകളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പെടുത്തിയത്. റഷ്യ, കസാഖിസ്താന്‍, അസര്‍ബൈജാന്‍, ഇറാന്‍, തുര്‍ക് മെനിസ്താന്‍ എന്നീ അഞ്ച് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ് കാസ്പിയന്‍ കടല്‍.

Seals Found Dead | കാസ്പിയന്‍ കടല്‍തീരത്ത് 130ലധികം നീര്‍നായകള്‍ ചത്ത നിലയില്‍; പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും സാംപിളുകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍

ഏറെ വര്‍ഷങ്ങളായി അമിത വേട്ടയാടല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയായ നീര്‍നായകളുടെ നാശത്തിന് മലിനീകരണം കൂടി കാരണമാണ്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാസ്പിയന്‍ കടലില്‍ ഒരു ദശലക്ഷത്തിലധികം കാസ്പിയന്‍ നീര്‍നായകളാണ് ഉണ്ടായിരുന്നത്. നിലവില്‍ 68,000 നീര്‍നായകള്‍ മാത്രമാണ് ഇവിടെയുള്ളതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Keywords: News, World, Sea, Found Dead, More than 130 seals found dead on Caspian beaches.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia