സുന്നികള്‍ക്ക് നേരെ ആക്രമണം: ബാഗ്ദാദില്‍ പള്ളികള്‍ അടച്ചിടുന്നു

 


ബാഗ്ദാദ്: ഇറാഖില്‍ ഷിയസുന്നി സംഘര്‍ഷം രൂക്ഷമായതോടെ ബാഗ്ദാദിലെ പള്ളികള്‍ അടച്ചിടാന്‍ സുന്നി സംഘടനകള്‍ തീരുമാനിച്ചു. ഇറാഖ് സുന്നി മതകാര്യ നേതാക്കളാണ് ഇക്കാര്യമറിയിച്ചത്. സുന്നി മതപണ്ഡിതന്മാരേയും വിശ്വാസികളേയും കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമായതോടെയാണ് പള്ളികള്‍ അടച്ചിടാന്‍ നേതാക്കള്‍ തീരുമാനിച്ചത്.

വ്യാഴാഴ്ചയാണ് തീരുമാനമെടുത്തതെങ്കിലും ശനിയാഴ്ചയോടെയാണ് തീരുമാനം നിലവില്‍ വന്നത്. നിരവധി പള്ളികള്‍ അടച്ചുപൂട്ടി. ബാഗ്ദാദിലെ സുന്നി ഭൂരിപക്ഷമുള്ള അസമിയ ജില്ലയിലെ അബു ഹനീഫ പള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ച ബാനറില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ഇമാമുമാര്‍, മതപണ്ഡിതന്മാര്‍, വിശ്വാസികള്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനാല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ പള്ളി അടച്ചിടുകയാണ്.
സുന്നികള്‍ക്ക് നേരെ ആക്രമണം: ബാഗ്ദാദില്‍ പള്ളികള്‍ അടച്ചിടുന്നു
വടക്കന്‍ പ്രവിശ്യയായ ബസ്‌റയില്‍ സെപ്റ്റംബറിലും ദിയാല പ്രവിശ്യയില്‍ ഈ മാസമാദ്യവും ഇത്തരത്തില്‍ പള്ളികള്‍ അടച്ചിട്ട് സുന്നികള്‍ ആക്രമണത്തെ പ്രതിരോധിച്ചിരുന്നു. പ്രാദേശിക അധികാരികളും ഗോത്രവര്‍ഗ നേതാക്കളും സംരക്ഷണം നല്‍കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് ഇവിടുത്തെ പള്ളികള്‍ തുറന്നുപ്രവര്‍ത്തിച്ചത്.

SUMMARY: Baghdad: Iraqi Sunni religious leaders said on Saturday that they have decided to close down the sect's mosques in Baghdad indefinitely to protest attacks targeting clerics and worshippers, highlighting the country's deepening sectarian rift.

Keywords: World, Sheik Mustafa al-Bayati, Baghdad, Mosque, Iraq, Sunni, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia