ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യ മകന്റെ മൂന്നു വിരലുകള്‍ അറുത്തെടുത്തു
Apr 12, 2014, 12:13 IST
ബീജിംഗ്: ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ദേഷ്യം തീര്‍ത്തത് എട്ടുവയസുകാരനായ മകന്റെ മൂന്ന് വിരലുകള്‍ അറുത്തെടുത്തു കൊണ്ട്. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ കുട്ടിയുടെ വിരലുകള്‍ ഡോക്ടര്‍മാര്‍ തുന്നിചേര്‍ത്തു. മിന്‍ഗുമേയി സുന്‍(34) ആണ് ഈ ക്രൂര കൃത്യം നടത്തിയത്. മകന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
മകന്റെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്ന് മിന്‍ഗുമേയി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോംവര്‍ക്ക് ചെയ്യാന്‍ ഭര്‍ത്താവെത്തിയില്ല.
പിന്നീട് ഹോംവര്‍ക്ക് മിന്‍ഗുമേയിക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിടുകയും തുടര്‍ന്ന് മകനെ അടുക്കളയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് വിരലുകള്‍ വെട്ടിമാറ്റുകയായിരുന്നു.
മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് അറ്റുവീണ വിരലുകളുമെടുത്ത് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ മിന്‍ഗുമേയിയെ പോലീസ് അറസ്റ്റുചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ കൈ വെട്ടിക്കളയാനായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് മിന്‍ഗുമേയി വെളിപ്പെടുത്തി.

Keywords: Mother cuts off her son’s fingers because her husband told her to help her son with homework, Beijing, Doctor, Parents, Hospital, Police, Arrest, Complaint, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.