മോടൊറോള ഫ്രോന്‍ടിയര്‍; ലോകത്തെ ആദ്യത്തെ 200 എംപി കാമറയുള്ള സ്മാര്‍ട് ഫോണ്‍; അറിയാം സവിശേഷതകള്‍

 


റഷ്യ: (www.kvartha.com 30.03.2022) മോടൊറോള ഫ്രോന്‍ടിയര്‍, ലോകത്തെ ആദ്യത്തെ 200എംപി കാമറയുള്ള സ്മാര്‍ട് ഫോണ്‍ ഇതാകാം എന്ന് സാംമൊബൈലിന്റെ റിപോര്‍ട്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പ്രചരിച്ചിരിക്കുന്ന ചിത്രങ്ങള്‍ ആസ്പദമാക്കിയാണ് റിപോര്‍ട്. മോടൊറോള ഉടനെ പുറത്തിറക്കാന്‍ പോകുന്ന തങ്ങളുടെ ഫ്ളാഗ്ഷിപ് ഫോണിലാണ് ലോകത്തെ ഏറ്റവും റെസലൂഷനുള്ള സ്മാര്‍ട് ഫോണ്‍ കാമറാ സെന്‍സറുകളില്‍ ഒന്ന് ഉള്‍പെടുത്തുക.

മോടൊറോള ഫ്രോന്‍ടിയര്‍; ലോകത്തെ ആദ്യത്തെ 200 എംപി കാമറയുള്ള സ്മാര്‍ട് ഫോണ്‍; അറിയാം സവിശേഷതകള്‍


സാംസങ് ആണ് 200എംപി റെസലൂഷനുള്ള ഐസോസെല്‍ എച്പി1 സെന്‍സര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. മോടൊയുടെ ഫോണിന്റെ കാമറയ്ക്ക് എഫ്/2.2 അപര്‍ചറാണ് ഉള്ളതെന്നും, ഒപ്ടികല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ടെന്നും ചിത്രങ്ങളില്‍നിന്നും മനസ്സിലാക്കാം.

ഡൈനാമിക് പിക്സല്‍ ബിനിങ്


ഫോടോ എടുക്കുന്ന സ്ഥലത്തുള്ള വെളിച്ചത്തിനനുസരിച്ച് ഡൈനാമിക് പിക്സല്‍ ബിനിങ് നടത്താനുള്ള ശേഷിയാണ് സെന്‍സറിന്റെ മികവുകളിലൊന്ന്. സാംസങ് ആണ് സെന്‍സര്‍ നിര്‍മിച്ചതെങ്കിലും തങ്ങളുടെ ഫ്ളാഗ് ഷിപ് ഫോണുകളിലൊന്നും ഇത് ഉപയോഗിക്കാന്‍ കംപനി ധൈര്യപ്പെട്ടിട്ടില്ലെന്ന കാര്യവും അറിയേണ്ടതാണ്.

നേരത്തേ പ്രചരിച്ച റിപോര്‍ട് പ്രകാരം ഷഓമി ആയിരുന്നു ഈ സെന്‍സര്‍ വച്ചുള്ള ഫോണിറക്കാന്‍ ശ്രമിച്ച ആദ്യ കംപനി. എന്നാല്‍, ഷഓമി സോണി സെന്‍സറുകളിലേക്ക് മാറുകയാണ് എന്നാണ് റിപോര്‍ടില്‍ പറയുന്നത്. മോടൊറോള ഫ്രോന്‍ടിയര്‍ ഫോണിന് 6.67-ഇഞ്ച് സ്‌ക്രീന്‍ സൈസാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ ഓലെഡ് പാനലിന് 144ഹെട്സ് റിഫ്രെഷ് റെയ്റ്റും ഉണ്ടായിരിക്കും.

സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറായിരിക്കും ഫോണിന് ശക്തി പകരുക. ഈ മോഡലിന് 12 ജിബി റാമും 256 ജിബി സംഭരണശേഷിയും ഉണ്ടായിരിക്കും. പിന്നില്‍ ട്രിപിള്‍ കാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു.


Keywords:  Motorola ‘Frontier’ could come with Samsung’s 200MP camera sensor, Gadgets, Russia, News, Business, Technology, Mobile Phone, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia