Nobel Prize | ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം പങ്കിട്ട് 3 പേര്‍; അംഗീകാരം ക്വാണ്ടം ഡോടുകളുടെ കണ്ടുപിടുത്തത്തിനും സങ്കലനത്തിനും

 


സ്റ്റോക്ഹോം: (KVARTHA) റോയല്‍ സ്വീഡിഷ് അകാഡമി ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൗംഗി ജി ബവെന്ദി, ലൂയിസ് ഇ ബ്രസ്, അലെക്സി ഐ എകിമോവ് എന്നിവര്‍ക്കാണ് ഇത്തവണത്തെ രസതന്ത്ര നോബേല്‍. അര്‍ധ ചാലക നാനോക്രിസ്റ്റലുകളായ ക്വാണ്ടം ഡോടുകളുടെ കണ്ടുപിടുത്തത്തിനും അതിന്റെ സങ്കലനത്തിനുമാണ് അംഗീകാരം.

ഏറെ നേരിയ അതിസൂക്ഷ്മ കണങ്ങളാണ് ക്വാണ്ടം ഡോടുകള്‍. അവയുടെ വലുപ്പമാണ് അതിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത്. ഇന്ന് ടി വി സ്‌ക്രീനില്‍ നിന്നും എല്‍ ഇ ഡി ലാമ്പുകളില്‍ നിന്നും അവയുടെ പ്രകാശം പരക്കുന്നുണ്ട്. അവക്ക് രാസപ്രതികരണങ്ങള്‍ ഉളവാക്കാന്‍ സാധിക്കും.

ശാസ്ത്രജ്ഞര്‍ പ്രാഥമികമായും നിറമുള്ള പ്രകാശം സൃഷ്ടിക്കാനാണ് ക്വാണ്ടം ഡോടുകളെ ഉപയോഗിച്ചത്. ഭാവിയില്‍ എന്‍ക്രിപ്റ്റ് ചെയ്ത ക്വാണ്ടം ആശയവിനിമയത്തിന് വരെ ഇവ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ഇലക്ട്രോണിക്സ്, മിനിസ്‌ക്യൂള്‍ സെന്‍സറുകള്‍, നേരിയ സോളാര്‍ ബാറ്ററികള്‍ എന്നിവയിലും ഉപയോഗിക്കാനാകും.

Nobel Prize | ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം പങ്കിട്ട് 3 പേര്‍; അംഗീകാരം ക്വാണ്ടം ഡോടുകളുടെ കണ്ടുപിടുത്തത്തിനും സങ്കലനത്തിനും
 


അമേരികയിലെ മസ്സാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം ഐ ടി)യിലാണ് മൗംഗി ജി ബവെന്ദി ജോലി ചെയ്യുന്നത്. കൊളംബിയ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. റഷ്യന്‍ ശാസ്ത്രജ്ഞനാണ് അലെക്സി. വാവിലോവ് സ്റ്റേറ്റ് ഒപ്ടികല്‍ ഇന്‍സ്റ്റിറ്റിയൂടില്‍ ജോലി ചെയ്യുന്നു.

Keywords: News, World, World-News,Moungi Bawendi, Scientists, Quantum Dots, Louis Brus, Alexei Ekimov Get Nobel Prize For Chemistry, Moungi Bawendi, Louis Brus, Alexei Ekimov Get Nobel Prize For Chemistry. Stockholm News, Sweden News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia