മുഹമ്മദലിയുടെ ഖബറടക്കം വെള്ളിയാഴ്ച; ലോകത്തോട് വിടപറയേണ്ടത് എങ്ങനെയെന്ന് നേരത്തേ എഴുതിവച്ച് അലി

 


കെൻറക്കി: (www.kvartha.com 09.06.2016) ഇതിഹാസതാരം മുഹമ്മദലിയുടെ ഖബ
റടക്കം വെള്ളിയാഴ്ച നടക്കും. ജൻമനാടായ കെൻറക്കിയിലെ ലൂയിസ് വില്ലയിലാണ് ഖബ
റടക്കം. ലോകത്തോട് വിടപറയേണ്ടത് എങ്ങനെയന്ന് അലി നാലുവർഷം മുൻപേ എഴുതിവച്ചിരുന്നു. ദി ബുക്ക് എന്ന് പേരിട്ട കുറിപ്പുകളുടെ ഉള്ളടക്കം ഖബറടക്കത്തിന് ശേഷമേ പുറത്തുവിടൂ.

അലിയുടെ അന്ത്യ നിമിഷങ്ങൾ ഞങ്ങളാരും തീരുമാനിച്ചതല്ല. അലി തന്നെ മരണത്തിന് മുൻപ് തീരുമാനിച്ചതാണ്. ഭൂമിയിലെ സകല മനുഷ്യർക്കും സന്ദേശമാവുകയാണ് അലിയുടെ ആഗ്രഹം- അലിയുടെ സുഹൃത്തും ഇസ്ലാമിക പണ്ഡിതനുമായ തിമോത്തി ജിയാനോട്ടി പറഞ്ഞു.

ഇസ്ലാം മത ആചാരങ്ങൾക്കൊപ്പം മറ്റ് മതങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യവും അനുഗ്രഹവും അലി ആഗ്രഹിക്കുന്നു. വി ഐ പികൾക്ക് പകരം സാധാരണക്കാർ തൻറെ അന്ത്യ യാത്രയിൽ പങ്കെടുത്താൽ മതിയെന്ന അലിയുടെ മോഹം നടപ്പാക്കുമെന്ന് കുടുംബം അറിയിച്ചു. അലിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിലെ നായകൻ വിൽ സ്മിത്ത്, മുൻ ലോക ബോക്സിംഗ് ചാമ്പ്യൻ ലെനക്സ് ലൂയിസ് എന്നിവരും മയ്യത്ത് കട്ടിൽ ചുമക്കുന്നവരുടെ കൂട്ടത്തിലുണ്ടാവും.

ഇതേസമയം, പ്രസിഡൻറ് ബരാക് ഒബാമയും ഭാര്യയും ചടങ്ങിൽ പങ്കെടുക്കില്ല. ഇതേദിവസം മകളുടെ ബിരുദദാന ചടങ്ങ് നടക്കുന്നതിനാലാണ് ഒബാമ പിൻമാറിയത്.

മുഹമ്മദലിയുടെ ഖബറടക്കം വെള്ളിയാഴ്ച; ലോകത്തോട് വിടപറയേണ്ടത് എങ്ങനെയെന്ന് നേരത്തേ എഴുതിവച്ച് അലി

SUMMARY: LOUISVILLE, KENTUCKY: Muhammad Ali and his innermost circle started a document years ago that grew so thick they began calling it "The Book."

Keywords: LOUISVILLE, KENTUCKY, Muhammad Ali, Innermost circle, Started, Document, Years ago, Began, Calling, Barack Obama, World,The Book.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia