RE Asher | ബഹുഭാഷാ പണ്ഡിതന്‍ റൊണാള്‍ഡ് ആഷര്‍ അന്തരിച്ചു; വിടവാങ്ങിയത് ബശീറിന്റെയും തകഴിയുടെയുമടക്കം കൃതികള്‍ ഇന്‍ഗ്ലീഷിലേക്ക് മൊഴിമാറ്റിയ വിവര്‍ത്തകന്‍
Jan 11, 2023, 18:54 IST
ലന്‍ഡന്‍: (www.kvartha.com) ബഹുഭാഷാ പണ്ഡിതന്‍ റൊണാള്‍ഡ് ആഷര്‍ എന്ന ആര്‍ ഇ ആഷര്‍ (96) അന്തരിച്ചു. വൈക്കം മുഹമ്മദ് ബശീറിന്റെയും തകഴിയുടെയുമടക്കം കൃതികള്‍ ഇന്‍ഗ്ലീഷിലേക്ക് മൊഴിമാറ്റിയ പ്രശസ്ത വിവര്‍ത്തകനാണ് ആഷര്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 26 നാണ് ഇദ്ദേഹം അന്തരിച്ചതെങ്കിലും പുറം ലോകമറിഞ്ഞത് ഇപ്പോഴാണ്. എഴുത്തുകാരന്‍ ഡോ. പി ശ്രീകുമാറിനെ ആഷറുടെ മകന്‍ ഇ മെയില്‍ വഴി അറിയിച്ചതോടെയാണ് മരണ വിവരം പുറത്തുവന്നത്.
മലയാളമടക്കം വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലെ കൃതികള്‍ ലോക പ്രശസ്തമാക്കുന്നതില്‍ ആഷര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറെക്കാലം താമസിച്ച് മലയാള ഭാഷയെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തിയിരുന്നു. മലയാളവും തമിഴുമുള്‍പെടെയുള്ള ദ്രാവിഡ ഭാഷകളെപ്പറ്റി പഠിക്കാനുള്ള താല്‍പര്യമാണ് ഇന്‍ഡ്യയുമായി ആഷറെ ബന്ധപ്പെടുത്തിയത്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബശീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്‍, മുട്ടത്തുവര്‍ക്കിയുടെ ഇവിള്‍ സ്പിരിറ്റ്, കെപി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും റൊണാള്‍ഡ് ആഷര്‍ ഇന്‍ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇന്‍ഗ്ലണ്ടിലെ നോടിങ്ഹാംഷയറിലാണ് ആഷര്‍ ജനിച്ചത്. ആഷര്‍ കിങ് എഡ്വാര്‍ഡ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. 1955ല്‍ ലന്‍ഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പി എച് ഡി നേടിയ ആഷര്‍, തമിഴ് ഭാഷാഗവേഷണത്തിന് നാലുവര്‍ഷം ഇന്‍ഡ്യ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചിലവഴിച്ചു. 1965 മുതല്‍ 1993 വരെ എഡിന്‍ബറോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്നു.
1968ല്‍ മിഷിഗന്‍ യൂണിവേഴ്സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. 1983 മുതല്‍ 1990 വരെ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് തമിഴ് റിസര്‍ച് പ്രസിഡന്റായും ആഷര്‍ പ്രവര്‍ത്തിച്ചു. റോയല്‍ ഏഷ്യറ്റിക് സൊസൈറ്റി ഫെലോ, കേരള സാഹിത്യ അകാഡമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.
മലയാളമടക്കം വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലെ കൃതികള്‍ ലോക പ്രശസ്തമാക്കുന്നതില്‍ ആഷര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറെക്കാലം താമസിച്ച് മലയാള ഭാഷയെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തിയിരുന്നു. മലയാളവും തമിഴുമുള്‍പെടെയുള്ള ദ്രാവിഡ ഭാഷകളെപ്പറ്റി പഠിക്കാനുള്ള താല്‍പര്യമാണ് ഇന്‍ഡ്യയുമായി ആഷറെ ബന്ധപ്പെടുത്തിയത്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബശീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്‍, മുട്ടത്തുവര്‍ക്കിയുടെ ഇവിള്‍ സ്പിരിറ്റ്, കെപി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും റൊണാള്‍ഡ് ആഷര്‍ ഇന്‍ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇന്‍ഗ്ലണ്ടിലെ നോടിങ്ഹാംഷയറിലാണ് ആഷര്‍ ജനിച്ചത്. ആഷര്‍ കിങ് എഡ്വാര്‍ഡ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. 1955ല്‍ ലന്‍ഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പി എച് ഡി നേടിയ ആഷര്‍, തമിഴ് ഭാഷാഗവേഷണത്തിന് നാലുവര്‍ഷം ഇന്‍ഡ്യ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചിലവഴിച്ചു. 1965 മുതല്‍ 1993 വരെ എഡിന്‍ബറോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്നു.
Keywords: Latest-News, World, Top-Headlines, England, London, Obituary, Died, Writer, Book, Ronald Asher, Multilingual scholar Ronald Asher passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.