Gulf News | കൊള്ളയടിക്കാനായി സ്വദേശി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കര്‍ണാടക സ്വദേശിയെ വധശിക്ഷക്ക് വിധേയമാക്കി
Dec 29, 2023, 19:40 IST
റിയാദ്: (KVARTHA) കൊള്ളയടിക്കാനായി സ്വദേശി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കര്‍ണാടക സ്വദേശിയെ സഊദിയില്‍ വധശിക്ഷക്ക് വിധേയമാക്കി. കര്‍ണാടക മംഗലാപുരം സ്വദേശി സമദ് സാലി ഹസന്‍ സാലി എന്നയാളെയാണ് സഊദി കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സഊദി പൗരനായ അലി ബിന്‍ ത്വറാദ് ബിന്‍ സാഇല്‍ അല്‍അന്‍സിയാണ് കൊല്ലപ്പെട്ടത്. കവര്‍ചക്കായി അല്‍അന്‍സിയെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് പ്രതിക്കെതിരായ കുറ്റം. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് സമദിനെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് കേസില്‍ ചോദ്യംചെയ്യലും അന്വേഷണവും പൂര്‍ത്തിയാക്കി കുറ്റവാളിയെ കോടതിക്ക് കൈമാറി. കോടതിയില്‍ കുറ്റം തെളിയിക്കാന്‍ പൊലീസിലെ അന്വേഷണ വിഭാഗത്തിന് കഴിഞ്ഞു. തുടര്‍ന്ന് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശരീഅത്ത് നിയമപ്രകാരം തീരുമാനിച്ച വിധി നടപ്പാക്കാന്‍ രാജാവും പിന്നീട് ഉത്തരവിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Keywords: Murder Case: Death Sentence Implemented, Riyadh, Saudi Arabia, News, Native Of Karnataka, Court, Police, Death, Police, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.