ഇത് സിനിമാ കഥയല്ല; 31 വര്‍ഷങ്ങള്‍ക്കു മുമ്പു 'മരിച്ച' സ്ത്രീ ജീവനോടെ തിരിച്ചെത്തി

 


ബര്‍ലിന്‍: (www.kvartha.com 29.09.2015) 31 വര്‍ഷങ്ങള്‍ക്കു മുമ്പു 'മരിച്ച' സ്ത്രീ  ജീവനോടെ തിരിച്ചെത്തി. സിനിമാ കഥയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത് തന്നെയാണിത്. ജര്‍മനിയിലാണ് സംഭവം. മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചെന്നു കരുതിയ പെട്രാ പാസിറ്റ്ക എന്ന യുവതിയാണ് ഇപ്പോള്‍ യാദൃശ്ചികമായി മധ്യവയസ്‌കയായപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്.

24 വയസിലാണ് പെട്രാ പാസിറ്റ്ക എന്ന യുവതിയെ കാണാതാവുന്നത്. വീട്ടുകാര്‍ ഇതുസംബന്ധിച്ചുനല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പെട്രാ പാസിറ്റ്കയെ കുറിച്ചുള്ള ഒരു വിവരം പോലും ലഭിച്ചില്ല. അന്വേഷണം വര്‍ഷങ്ങളോളം നീണ്ടെങ്കിലും തുമ്പൊന്നും കിട്ടാതായപ്പോള്‍ പോലീസ് ഒടുവില്‍ പെട്രാ പാസിറ്റ്ക  കൊല്ലപ്പെട്ടുവെന്ന് വിധി എഴുതി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

പെട്രായുടെ കൊലപാതകിയെയും പോലീസുകാര്‍ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ 31 വര്‍ഷത്തിനിപ്പുറം ഒരു മോഷണക്കേസിന്റെ തുമ്പ് അന്വേഷിച്ചു പോയ പോലീസുകാര്‍ക്ക് മുന്നില്‍ പെട്രാ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. തങ്ങള്‍ മരിച്ചെന്ന് മുദ്രകുത്തിയ പെട്ര അതാ കണ്‍മുന്നില്‍. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്ക് പെട്രയെ മനസ്സിലാക്കാന്‍ കഴിഞ്ഞു.  അമ്പത്തിയഞ്ചു വയസായതിന്റെ ചില മാറ്റങ്ങള്‍ ഉണ്ടെന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നും അവര്‍ക്കുണ്ടായിട്ടില്ല. പെട്രയെ പോലീസുകാര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ ആരോരും അറിയാതെ തെറ്റായ പേരു നല്‍കി ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നുവെന്ന സത്യം   പെട്രാ വെളിപ്പെടുത്തിയത്.

അതേസമയം മകള്‍ മരിച്ചെന്ന ധാരണയില്‍ കഴിഞ്ഞിരുന്ന പെട്രായുടെ മാതാവിനും സഹോദരനും മകള്‍ ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഷോക്കായിരിക്കുകയാണ്. പെട്രായുമായി ബന്ധപ്പെടാന്‍ ഇരുവരും ശ്രമിച്ചുവെങ്കിലും തനിക്കിനിയും ഒറ്റയ്ക്കു കഴിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് പെട്രാ. എന്നാല്‍ പെട്രാ ഒളിച്ചോടിയത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ബാക്കിയായിരിക്കയാണ്.


ഇത് സിനിമാ കഥയല്ല; 31 വര്‍ഷങ്ങള്‍ക്കു മുമ്പു 'മരിച്ച' സ്ത്രീ ജീവനോടെ തിരിച്ചെത്തി


Also Read:

സ്‌കൂള്‍ബസില്‍ വിഷപ്പാമ്പ്; വിദ്യാര്‍ത്ഥികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

Keywords:  'Murder victim' found alive after 31 years, Woman, Parents, Complaint, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia