ബിക്കിനിയണിഞ്ഞ് സണ്‍ബാത്തിനെത്തിയ പെണ്‍കുട്ടിയെ തല്ലി പതം വരുത്തി; പ്രതികാരമായി ബിക്കിനിമാര്‍ കൂട്ടത്തോടെയെത്തി
Jul 29, 2015, 13:05 IST
പാരീസ്: (www.kvartha.com 29.07.2015) ബിക്കിനിയണിഞ്ഞ് സണ്‍ബാത്തിനെത്തിയ പെണ്‍കുട്ടിയെ തല്ലി പതം വരുത്തി. പ്രതികാരമായി ബിക്കിനിമാര്‍ കൂട്ടത്തോടെയെത്തി. ഫ്രാന്‍സില്‍ കഴിഞ്ഞദിവസമാണ് സംഭവം. ബിക്കിനിയണിഞ്ഞ് പാര്‍ക്കില്‍ സണ്‍ബാത്തിനെത്തിയ ഇരുപത്തൊന്നുകാരിയെ കൗമാരക്കാരികളുടെ സംഘം തല്ലിച്ചതച്ചിരുന്നു.
സംഭവം നാട്ടില്‍ പാട്ടായതോടെ പ്രതിഷേധിക്കാനായി സ്ത്രീകള്‍ ഒന്നടങ്കം ബിക്കിനിയും നീന്തല്‍ വസ്ത്രവുമണിഞ്ഞ് രംഗത്തെത്തി. ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള യുവതികളും പ്രതിഷേധത്തില്‍ പങ്കാളികളായി. സംഭവത്തില്‍ അഞ്ചോളം മുസ്ലീം പെണ്‍കുട്ടികളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം റെയിംസ് നഗരത്തിലെ പാര്‍ക്കില്‍ സണ്‍ബാത്തിനെത്തിയ ആഞ്ജലീന സ്ലോസിനാണ് ബിക്കിനിയണിഞ്ഞെത്തിയതിന് പാര്‍ക്കിനടുത്ത് താമസിക്കുന്ന പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികളാണ് ആക്രമിച്ചത്.
എന്നാല്‍ സംഭവം കാട്ടുതീപോലെ പരന്നതോടെ ആഞ്ജലീനയ്ക്ക് പിന്തുണ നല്‍കാന്‍ പലയിടങ്ങളില്‍ നിന്നായി ബിക്കിനി ധരിച്ച സ്ത്രീകള്‍ സംഘംചേര്‍ന്ന് പാര്‍ക്കിലെത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി പൊതുസ്ഥലത്ത് ബിക്കിനിയണിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്ത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബിക്കിനിയണിഞ്ഞുനടക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
Keywords: 'Muslim girl gang' attacks bikini wearing sunbather in a French park in Reims, France, Social Network, Photo, Poster, Woman, Hospital, Treatment, World.

പാര്‍ക്കില്‍ ബിക്കിനിധരിച്ചെത്തുന്നതിനെ ചോദ്യംചെയ്ത പെണ്‍കുട്ടികള്‍ ഇതേച്ചെല്ലി ആഞ്ജലീനയുമായി വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ആഞ്ജലീനയെ ഇവര്‍ മര്‍ദിച്ചവശയാക്കിയത്. പെണ്‍കുട്ടികളുടെ ആക്രമണത്തില്‍ നിന്നും വഴിപോക്കരാണ് ഒടുവില്‍ ആഞ്ജലീനെയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ ആഞ്ജലീനയ്ക്ക് സാരമായി പരിക്കേറ്റു.
എന്നാല്‍ സംഭവം കാട്ടുതീപോലെ പരന്നതോടെ ആഞ്ജലീനയ്ക്ക് പിന്തുണ നല്‍കാന്‍ പലയിടങ്ങളില്‍ നിന്നായി ബിക്കിനി ധരിച്ച സ്ത്രീകള്‍ സംഘംചേര്‍ന്ന് പാര്‍ക്കിലെത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി പൊതുസ്ഥലത്ത് ബിക്കിനിയണിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്ത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബിക്കിനിയണിഞ്ഞുനടക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
Also Read:
ആനവേട്ടകേസില്‍ കാസര്‍കോട്ട് പിടിയിലായ ഷാര്‍പ്പ് ഷൂട്ടര്‍ ആണ്ടിക്കുഞ്ഞിനെ കൊച്ചിയിലെത്തിച്ചു
Keywords: 'Muslim girl gang' attacks bikini wearing sunbather in a French park in Reims, France, Social Network, Photo, Poster, Woman, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.