ഫ്രാന്‍സില്‍ മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നു; ജനക്കൂട്ടം പള്ളി തകര്‍ത്തു; ഖുര്‍ ആന്‍ കത്തിച്ചു

 


കോര്‍സിക്ക: (www.kvartha.com 27.12.2015) ഫ്രാന്‍സില്‍ മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നു. നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ അടിയന്തിര സഹായമെത്തിക്കാന്‍ പോയ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ പള്ളിക്ക് അനുബന്ധമായ പ്രാര്‍ത്ഥന മുറിയും ജനകൂട്ടം തകര്‍ത്തു. ആക്രമങ്ങള്‍ തുടര്‍ക്കഥയായതോടെ കോര്‍സിക്കന്‍ തലസ്ഥാനമായ അജാക്കിയോയില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

നഗരത്തിലെ പള്ളികള്‍ക്കും പ്രാര്‍ത്ഥനാലയങ്ങള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. അഗ്‌നിശമന സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലും പള്ളി തകര്‍ത്ത സംഭവത്തിലും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മെഡിറ്ററേനിയന്‍ ഐലന്റില്‍ സംഘര്‍ഷം തുടരുകയാണ്. ഫ്രാന്‍സിലെ സൗന്ദര്യത്തിന്റെ ചെറു ദ്വീപ് എന്നറിയപ്പെടുന്ന സ്ഥലമാണിത്.

വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷം തുടങ്ങിയത്. അഗ്‌നിശമന സേനാംഗങ്ങളെ ആക്രമിച്ച ജനകൂട്ടം മുസ്ലീം പള്ളികളും ആരാധനാലയങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. പ്രാര്‍ത്ഥനാലയങ്ങള്‍ തകര്‍ത്ത ജനകൂട്ടം ഖുര്‍ ആനുകള്‍ അഗ്‌നിക്കിരയാക്കി.

ഫ്രാന്‍സില്‍ മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നു; ജനക്കൂട്ടം പള്ളി തകര്‍ത്തു; ഖുര്‍ ആന്‍ കത്തിച്ചു


SUMMARY: A crowd vandalised a Muslim prayer room in Corsica a day after an ambush injured two firefighters responding to an emergency in a housing project, the state prefect on the French island said today.

Keywords: France, Corsica, Muslims,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia