മുസ്ലീം വിദ്യാര്‍ത്ഥികളുടെ കൊലപാതകം: കൊലയാളിയുടെ ഫേസ്ബുക്കില്‍ മതവിരുദ്ധ പോസ്റ്റുകള്‍

 


വാഷിംഗ്ടണ്‍: (www.kvartha.com 12/02/2015) വടക്കന്‍ കരോലിനയില്‍ മൂന്ന് മുസ്ലീം വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്ന കൊലയാളിയുടെ ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍. അതേസമയം സംഭവത്തില്‍ വര്‍ഗീയ ലക്ഷ്യമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ ഭാഷ്യം. ബുധനാഴ്ച കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് കരോലിനയില്‍ തടിച്ചുകൂടിയത്.

ക്രെയിഗ് സ്റ്റീഫന്‍ ഹിക്‌സ് (46) ആണ് മൂന്ന് പേരെ വെടിവെച്ചുകൊന്നത്. ദിയ ഷാഡി ബരാകത്ത് (23), അദ്ദേഹത്തിന്റെ ഭാര്യ യൂസുര്‍ മുഹമ്മദ് (21), യൂസുറിന്റെ സഹോദരി റസന്‍ മുഹമ്മദ് അബു സല്‍ഹ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.

ചാപെല്‍ ഹില്ലിലെ അപാര്‍ട്ട്‌മെന്റിലുണ്ടായ കൊലപാതകങ്ങളില്‍ ലോകമുസ്ലീങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

മുസ്ലീം വിദ്യാര്‍ത്ഥികളുടെ കൊലപാതകം: കൊലയാളിയുടെ ഫേസ്ബുക്കില്‍ മതവിരുദ്ധ പോസ്റ്റുകള്‍കൊലയാളികളും ഇരകളുമായി പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതാകാം കൊലപാതകങ്ങളില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്ത്യയിലെ മത അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സംഭവത്തില്‍ പ്രതികരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

SUMMARY: Washington: Police probing the murder of three Muslim students by a North Carolina man said Wednesday they were studying whether the slayings were racially motivated, as thousands gathered to mourn the killings and denounce intolerance.

Keywords: Deah Shaddy Barakat, Wife, Yusor Mohammad, Sister, Razan Mohammad Abu-Salha, US, North Carolina, Execution Style, Murder, Shot, Killed, University of North Carolina at Chapel Hill, Hate crime, North Carolina, US, Muslim students, Shooting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia