ഫോണെടുത്തില്ല; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു

 


ബെയ്ജിങ്: (www.kvartha.com 10.09.2015) വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്ന് പറഞ്ഞ് രോഷാകുലനായ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ചൈനയിലെ ഷാന്‍ഡോംഗിലാണ് സംഭവം. ജോലിത്തിരക്ക് കാരണമാണ് യുവതി ഫോണെടുക്കാതിരുന്നത്. യാംഗ് എന്ന സ്ത്രീക്കാണ് ഭര്‍ത്താവില്‍ നിന്നും ക്രൂരമായ ശിക്ഷ ഏല്‍ക്കേണ്ടിവന്നത്.

യുവതിയുടെ മൂക്കിന്റെ പകുതിയും നഷ്ടപ്പെട്ട നിലയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂക്ക് തിരികെ കിട്ടണമെങ്കില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവരും. അതേസമയം ഭര്‍ത്താവിന്റെ സംശയ രോഗമാണ് ഭാര്യയോട് ഇത്തരം ക്രൂരകൃത്യം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഓഫീസില്‍ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നതിനിടെയാണ് യാംഗിനെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്ക് വിളിച്ചപ്പോഴും ഇവര്‍ ഫോണെടുത്തില്ല. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ ഓഫീസില്‍ കയറി ചെന്ന് അക്രമം കാട്ടുകയായിരുന്നു. ഭാര്യയെ മര്‍ദ്ദിക്കുകയും മൂക്ക് കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ യാംഗിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ രണ്ടാം ഭര്‍ത്താവായ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ ഭര്‍ത്താവില്‍ നിന്നുണ്ടായ കുട്ടികളെ പണത്തിന് വേണ്ടി വില്‍ക്കാന്‍ രണ്ടാംഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നതായും യാംഗ് പോലീസിനോട് പറഞ്ഞു.

ഫോണെടുത്തില്ല; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു


ഫോണെടുത്തില്ല; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു


Also Read:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 2 പേരെകൂടി പ്രതിചേര്‍ത്തു

Keywords:  'My husband bit my nose off and ATE it because I didn't answer his phone call': Chinese woman tells of her terrible ordeal after a row with estranged spouse, Beijing, China, Doctor, Office, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia