Disaster | മ്യാൻമറിലെ ഭൂകമ്പം: മരണസംഖ്യ ഉയരുന്നു; ആയിരങ്ങൾ ഭവനരഹിതർ

 
Myanmar Earthquake: Death Toll Rises; Thousands Homeless
Myanmar Earthquake: Death Toll Rises; Thousands Homeless

Photo Credit: X/ BNO News

● മ്യാൻമറിൽ മരണസംഖ്യ 1,644 ആയി ഉയർന്നു.
● തായ്‌ലൻഡിൽ 10 പേർ മരിച്ചു.
● മ്യാൻമറിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
● 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണ സംഖ്യ 10,000 ആയേക്കും.
● നിരവധി സന്നദ്ധ സംഘടനകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

നയ്പിഡോ: (KVARTHA) മ്യാൻമറിലും തായ്‌ലൻഡിലും കനത്ത നാശം വിതച്ച ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. മ്യാൻമറിൽ മരണസംഖ്യ 1,600 കവിഞ്ഞതായി മ്യാൻമറിലെ സൈനിക ഭരണകൂടം അറിയിച്ചു. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയർന്നതായും 3,408 പേർക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 139 പേരെ കാണാനില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു.

ഭൂകമ്പമാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വലിയ തോതിൽ ആൾനാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാൻ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നൽകി. ആയിരത്തിലേറെപ്പേർ മരിച്ചിരിക്കാമെന്നാണ് നേരത്തെ യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നത്. ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്‌പിഡോ ഉൾപ്പെടെ മ്യാൻമാറിലെ ആറ് പ്രവിശ്യകളിൽ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുൾപ്പെടെ ആറ് തുടർചലനങ്ങളുമുണ്ടായി. മ്യാൻമാറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലോകരാജ്യങ്ങൾ മ്യാൻമറിനും തായ്‌ലൻഡിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിരവധി സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഭവനരഹിതരായവർക്ക് താൽക്കാലിക താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ചികിത്സാസൗകര്യങ്ങളും ശുദ്ധജല വിതരണവും ഉറപ്പുവരുത്താൻ അധികൃതർ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാണ് അധികൃതരുടെ ശ്രമം.

A powerful earthquake in Myanmar and Thailand has resulted in a rising death toll, with over 1,600 reported dead in Myanmar and 10 in Thailand. The USGS warned of potentially much higher casualties. Rescue operations are ongoing, and thousands have been left homeless. International aid and assistance from NGOs are being offered to the affected countries, where emergency measures are in place.

#MyanmarEarthquake #ThailandEarthquake #Disaster #Earthquake #HumanitarianCrisis #RescueOperation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia