Mystery | കടല്‍ തീരത്ത് 80 അടി നീളമുള്ള നിഗൂഢമായ വസ്തു; കൊടുങ്കാറ്റിന് പിന്നാലെ പ്രത്യക്ഷപ്പെട്ട അജ്ഞാത സാധനം കണ്ട് ഞെട്ടി പ്രദേശവാസികള്‍; സ്ഥലത്തേക്ക് തിരിച്ച് പുരാവസ്തു സംഘം
Dec 8, 2022, 14:03 IST
ന്യൂയോര്‍ക്: (www.kvartha.com) കൊടുങ്കാറ്റിന് പിന്നാലെ കടല്‍ തീരത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു കണ്ട് ഞെട്ടി പ്രദേശവാസികള്‍. യുഎസിലെ ഫ്ലോറിഡ സംസ്ഥാനത്തെ വോലൂസിയ കൗണ്ടിയിലെ ബീചിലാണ് നിഗൂഢമായ വസ്തുവിനെ കണ്ടെത്തിയത്. ഫ്ലോറിഡ സ്റ്റേറ്റില്‍ നിന്നുള്ള ഒരു അന്ഡര്വാടര് പുരാവസ്തു സംഘം ഇത് പഠിക്കാന്‍ സ്ഥലത്ത് എത്തുന്നുണ്ട്.
ഏകദേശം 80 അടി (24.3 മീറ്റര്‍) നീളമുള്ള ഭീമാകാരവും നിഗൂഢവുമായ അജ്ഞാത വസ്തു നാട്ടുകാരെയും അധികൃതരെയും ഞെട്ടിക്കുകയാണ്. കാരണം അതെന്താണെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. പ്രഭാത സവാരിക്ക് എത്തിയവരാണ് ഡേടോണ എന്ന കടലോരത്ത് ഭീമാകാരവും നിഗൂഢവുമായ ഈ വസ്തു ആദ്യം ശ്രദ്ധിച്ചതെന്നാണ് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്യുന്നത്.
ഈ വര്‍ഷം ആദ്യം ഇയാന്‍, നിക്കോള്‍ ചുഴലിക്കാറ്റുകള്‍ വോലൂസിയ കൗണ്ടിയില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് വസ്തു മണലില്‍ നിന്ന് പുറത്തേക്ക് നീണ്ടുനില്ക്കാന് തുടങ്ങിയതെന്ന് വോലൂസിയ കൗണ്ടി വക്താവ് കെവിന് എ ക്യാപ്റ്റന്‍ പറഞ്ഞു. വേലിയേറ്റസമയത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വസ്തു പൂര്‍ണമായും തീരത്ത് അടുപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.
നിഗൂഢമായ വസ്തു മുമ്പ് ഇതേ തീരത്ത് മണലിനടിയില്‍ കുഴിച്ചിട്ടിരുന്നുവെന്നും എന്നാല്‍ നവംബറില്‍ നിക്കോള്‍ ചുഴലിക്കാറ്റ് കടല്‍ത്തീരത്ത് മണല്‍ ഒലിച്ചുപോകുന്ന അവസ്ഥയുണ്ടായപ്പോഴാണ് ഇത് വെളിപ്പെട്ടത് എന്നാണ് കൗണ്ടി ഉദ്യോഗസ്ഥര്‍ ടൈംസിനോട് പറഞ്ഞത്.
'ഇതൊരു നിഗൂഢതയാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള പഴയ കപ്പലാണെന്നാണ് പലരും കരുതുന്നത്,'' വോലൂസിയ കൗണ്ടി ബീച് സേഫ്റ്റിയുടെ വക്താവ് തമ്ര മാല്‍ഫര്‍സ് ന്യൂയോര്‍ക് ടൈംസിനോട് പറഞ്ഞു. ഞാന്‍ 25 വര്‍ഷമായി ഈ കടല്‍തീരത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന് കാണുന്നതെന്ന് തമ്ര മാല്‍ഫര്‍സ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിദഗ്ധര്‍ അതെന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, സമൂഹ മാധ്യമങ്ങളില്‍ നിരവധി ഊഹാപോഹങ്ങളും, ഗൂഢാലോചന സിദ്ധാന്തങ്ങളും ഉയര്‍ന്നു. പുരാതനമായ തകര്‍ന്ന കപ്പല്‍ ഭാഗമാണിതെന്നാണ് പലരും അവകാശപ്പെടുന്നത്. മറ്റുള്ളവര്‍ ഇത് ഒരു പഴയ തുറമുഖത്തിന്റെ ഭാഗമാണെന്നും പറയുന്നു.
Keywords: News,World,international,New York,Archaeological site,Local-News,Sea, Mysterious 80-Foot Object Appears On A Beach In US, Officials Clueless
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.