നെപ്പോളിയന്റെ വിവാഹമോതിരം ലേലത്തിന്

 



പാരീസ്: നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ വിവാഹമോതിരം പാരീസില്‍ ലേലത്തിന്. തന്റെ ആദ്യ ഭാര്യ ജോസഫൈനിന് നല്‍കിയ വജ്രമോതിരമാണ് അടുത്ത മാസം ലേലത്തില്‍ വയ്ക്കുന്നത്.

സ്വര്‍ണവളയത്തിന്റെ മുകളില്‍ പതിപ്പിച്ച രണ്ട് വജ്രക്കല്ലുകളില്‍ തീര്‍ത്തതാണ് മോതിരം. 16,000 ഡോളറാണ് മോതിരത്തിന്റെ വില. പാരീസിലെ ഫോന്റൈനെബ്ലൂവില്‍ മാര്‍ച്ച് 24നാണ് ലേലം.

ആദ്യവിവാഹത്തിന്റെ സമയത്ത് നെപ്പോളിയന്‍ ഒരു സാധാരണക്കാരനായിരുന്നുവെന്നും അതുകൊണ്ട് തന്നെ വിവാഹമോതിരം അത്ര വിലപിടിപ്പുള്ളതായിരുന്നില്ലെന്നും പുരാവസ്തുഗവേഷകന്‍ ജീന്‍ ക്രിസ്‌റ്റൊഫ് ചാതിഗ്‌നര്‍ പറഞ്ഞു.

നെപ്പോളിയന്റെ വിവാഹമോതിരം ലേലത്തിന്ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞനായ അലക്‌സാണ്ടര്‍ ദി ബീഹര്‍നിയസിന്റെ വിധവയായ ജോസഫൈനെ 1796 മാര്‍ച്ച് 9നാണ് നെപ്പോളിയന്‍ വിവാഹം ചെയ്തത്. എന്നാല്‍ രണ്ട്കുട്ടികളുടെ മാതാവായ ജോസഫൈനെ മകന്‍ വിവാഹം ചെയ്തത് നെപ്പോളിയന്റെ മാതാപിതാക്കള്‍ക്ക് രസിച്ചില്ല. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം ഫ്രഞ്ച് സൈന്യത്തെ നയിക്കാനായി നെപ്പോളിയന്‍ ഇറ്റലിയിലേയ്ക്ക് പോയി.

നെപ്പോളിയന്റെ രക്തത്തില്‍ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാഞ്ഞ ജോസഫൈനെ അദ്ദേഹം 1810ല്‍ ഉപേക്ഷിച്ചു. ജോസഫൈന്‍ ജീവിതത്തില്‍ നിന്ന് വിട്ടുപോയ ശേഷം നിരവധി കാമുകിമാരും ഭാര്യയും നെപ്പോളിയന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. എന്നാല്‍ തന്റെ ആദ്യഭാര്യയെ മറക്കാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞിരുന്നില്ലെന്ന് ചരിത്രഗവേഷകര്‍ പറയുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് ഉച്ചരിച്ച ഒരേയൊരു പേര് ജോസഫൈന്റേതായിരുന്നു. 'ഫ്രാന്‍സ്... സൈന്യം... സൈന്യത്തലവന്‍... ജോസഫൈന്‍... എന്നീവാക്കുകളാണ് അദ്ദേഹം അവസാനമായി ഉച്ചരിച്ചത്.

SUMMERY: Paris: A simple diamond and sapphire engagement ring that Napoleon Bonaparte offered to his first wife Josephine goes on auction near Paris next month, the auction house Osenat said on Friday.

Keywords: World news, Paris, Simple diamond, Sapphire engagement ring, Napoleon Bonaparte, Offered, First wife, Josephine, Auction, Paris
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia