അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നു, കൊല്‍ക്കത്തയും മുംബൈയും കടലില്‍ മുങ്ങുമെന്ന് നാസയുടെ മുന്നറിയിപ്പ്

 


(www. kvartha.com 08.09.2015) അന്റാര്‍ട്ടിക്കയിലും ഗ്രീന്‍ലാന്റിലുമൊക്കെ മഞ്ഞുരുകുന്നതിന്റെ ശക്തി കൂടിയിരിക്കുകയാണെന്നാണും, കൊല്‍ക്കത്തയും മുംബൈയും കടലില്‍ മുങ്ങുമെന്നു നാസയുടെ മുന്നറിയിപ്പ്. നൂറോ, ഇരുന്നൂറോ വര്‍ഷത്തിനകം ലോകത്തിലെ പ്രധാന തീരദേശ നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാകും എന്നാണ് നാസ പറയുന്നത്. മഞ്ഞുരുകുന്നതിന്റെ വേഗത കൂടിക്കൊണ്ടിരുന്നാല്‍ ഒരു മീറ്റര്‍ വരെ കടല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുന്നത് ഓസ്‌ട്രേലിയന്‍ നഗരത്തിനായിരിക്കും കൂടുതല്‍ ബാധിക്കുക.

അന്റാര്‍ട്ടിക്കയും ഗ്രീന്‍ലാന്റും ലോകത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്. ഗ്രീന്‍ലാന്റിലെ 1.7 ദശലക്ഷം മീറ്റര്‍ ചുറ്റളവും 1.6 കിലോമീറ്റര്‍ ആഴവുമുള്ള പ്രദേശം ഉരുകുന്നതോടെ ആറു മീറ്ററോളം കടല്‍ ജലനിരപ്പ് ഉയരുമെന്നാണ് നാസ പറയുന്നത്. അതോടെ ലോകം അവസാനിക്കുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് നാസ വ്യക്തമാക്കിയത്. അന്റാര്‍ട്ടിക്കയില്‍ ഓരോ വര്‍ഷവും 118 ജിഗാ ടണ്‍ മഞ്ഞുരുകുന്നുണ്ട്. ഗ്രീന്‍ലാന്റില്‍ പത്തുവര്‍ഷത്തിനിടെ 303 ജിഗാ ടണ്‍ മഞ്ഞാണ് ഉരുകിയിരിക്കുന്നത്. ഈ പ്രശ്‌നം ഗൗരവമേറിയതാണെന്നാണ് നാസയുടെ മുന്നറിയിപ്പ്.

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നു, കൊല്‍ക്കത്തയും മുംബൈയും കടലില്‍ മുങ്ങുമെന്ന് നാസയുടെ മുന്നറിയിപ്പ്


SUMMARY: This is not a happy news at all. Recently captured images by NASA suggest that portions of Antarctica and Greenland are disappearing at an alarming rate, contrary to earlier prophecies. NASA believes that sea levels will register a rise as steep as one meter, carrying a very real threat to Australia's coastal cities which can entirely vanish from the map. And it will only take some 100 to 200 years for this to happen.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia