NASA | 4 രാജ്യങ്ങളില്‍ നിന്നുള്ള സംഘത്തെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസ

 


അബൂദബി: (www.kvartha.com) യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്വാന്‍ അല്‍ നെയാദി ഉള്‍പെട്ട നാലംഗ സംഘത്തിന് പകരം പുതിയ നാലംഗ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ. അടുത്ത വെള്ളിയാഴ്ച നെയാദിയും സംഘവും ഭൂമിയിലേയ്ക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ മാര്‍ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്. 

നെയാദിക്കും സംഘത്തിനും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലികള്‍ ഈ ക്രൂ സെവന്‍ സംഘം ഏറ്റെടുക്കും. അമേരിക, ഡെന്‍മാര്‍ക്, ജപാന്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള നാല് പേരാണ് ക്രൂ സെവന്‍ സംഘത്തിലുള്ളത്. ഫ്ളോറിഡയിലെ കെനഡി സ്‌പേസ് സെന്ററില്‍ നിന്ന് പുലര്‍ചെ യാത്ര തിരിച്ച സംഘം 30 മണിക്കൂറുകള്‍ക്കുള്ളില്‍ ബഹാരാകാശനിലയത്തിലെത്തും. 

അതേസമയം, സ്‌പേസ് വോക് നടത്തിയ ആദ്യ അറബ് പൗരന്‍ എന്നതുള്‍പെടെ ഒട്ടേറെ റെകോര്‍ഡുകളും സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് നെയാദിയുടെ മടക്കം.

NASA | 4 രാജ്യങ്ങളില്‍ നിന്നുള്ള സംഘത്തെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസ


Keywords:  News, World, World-News, Technology, Gulf-News, Technology-News, NASA, SpaceX, Astronauts, Four Countries, ISS, NASA, SpaceX launch sends four astronauts from four countries to ISS.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia