Obituary | ഉംറക്കെത്തിയ തമിഴ് നാട് സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു
Jan 5, 2024, 21:13 IST
റിയാദ്: (KVARTHA) ഉംറക്കെത്തിയ തമിഴ് നാട് സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. തമിഴ് നാട് തിരുവണ്ണാമലൈ പെരുമാള്‍ നഗര്‍ മുഹിയുദ്ദീന്‍ (76) ആണ് മരിച്ചത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഖുലൈസ് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പിതാവ്: മുഹമ്മദ് മീരാന്‍ ലബ്ബ. മാതാവ്: ഫാത്വിമ ബീവി. ഭാര്യ: സിദറത്ത് മുംതാസ്. മക്കള്‍: അക്ബര്‍ ലബ്ബ, ബാനു. ഖുലൈസ് ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനായുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ എം സി സി നേതൃത്വം രംഗത്തുണ്ട്.
Keywords: Native of Tamil Nadu who come for Umrah died due to illness, Riyadh, News, Tamil Nadu Native, Dead, Obituary, Hospital, Treatment, Dead Body, Mortuary, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.