Died | ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

 


മസ്ഖറ്റ്: (KVARTHA) ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്. ഗള്‍ഫാര്‍ കംപനിയിലെ മിസ്ഫയില്‍ റെഡിമിക്‌സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

Died | ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

സുഹൃത്തുക്കളുമൊന്നിച്ച് ക്രികറ്റ് കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ മസ്ഖറ്റിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വഴപ്പിലാത്ത് വീട്ടില്‍ മാധവന്‍- ഗിരിജ ദമ്പതികളുടെ മകനാണ്.

ഭാര്യ: അക്ഷയ. മകന്‍: ആദിശ് മാധവ്. സഹോദരങ്ങള്‍: ദിവ്യ, ധന്യ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുകള്‍ അറിയിച്ചു.

Keywords:  Native of Thrissur died in Oman after collapsing while playing cricket, Oman, News, Dhanesh, Malayali, Died, Hospital, Treatment, Dead Body, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia