വ്യോമാക്രമണത്തില്‍ അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ടതായി നാറ്റോ-യുഎസ് കുറ്റസമ്മതം

 


വ്യോമാക്രമണത്തില്‍ അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ടതായി നാറ്റോ-യുഎസ് കുറ്റസമ്മതം
കാബൂള്‍: നാറ്റോ-യുഎസ് വ്യോമാക്രമണത്തില്‍ നിരവധി അഫ്ഗാന്‍ കാര്‍ കൊല്ലപ്പെട്ടതായി നാറ്റോ അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഇത്തരം ആക്രമണങ്ങള്‍ യുഎസ്-അഫ്ഗാന്‍ ബന്ധം വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 20 പേര്‍ കൊല്ലപ്പെട്ടതായാണ്‌ പ്രാദേശീക അധികൃതര്‍ നല്‍കുന്ന വിവരമെങ്കിലും കൊല്ലപ്പെട്ടവരുടെ എണ്ണം അതിലും ഇരട്ടിയാണെന്നാണ്‌ അഫ്ഗാന്‍ വ്യക്തമാക്കുന്നത്. മേയ് നാലിന്‌ ഹെല്‍മന്ദ് പ്രവിശ്യയിലും മേയ് ആറിന്‌ ബദ്ഗീസ് പ്രവിശ്യയിലുമാണ്‌ നാറ്റോ വ്യോമാക്രമണം നടത്തിയത്. അല്‍ക്വയ്ദ ഭീകരരെ ലക്ഷ്യമിട്ട് നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇരകളാകുന്നതിലേറേയും സാധാരണക്കാരാണ്‌. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പലവട്ടം പ്രസിഡന്റ് ഹമീദ് കര്‍സായി മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും വകവയ്ക്കാതെ നാറ്റോ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്‌.

Keywords:  Afghanistan, Strike, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia