പേരക്കുട്ടിയുടെ വിവാഹത്തിന് പാക് പ്രധാനമന്ത്രി ധരിച്ചത് മോഡി സമ്മാനിച്ച ഇന്ത്യന്‍ തലപ്പാവ്

 


ലാഹോര്‍: (www.kvartha.com 28.12.2015) പേരക്കുട്ടിയുടെ വിവാഹത്തിന് ഇന്ത്യന്‍ തലപ്പാവണിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കഴിഞ്ഞ ദിവസം നിനച്ചിരിക്കാതെ ഷെരീഫിന്റെ പിറന്നാള്‍ദിനത്തിന് പാകിസ്ഥാനിലേക്ക് മിന്നല്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനിച്ച തലപ്പാവാണതെന്നാണ് റിപ്പോര്‍ട്ട്.

പിങ്ക് നിറത്തിലുള്ള ഇന്ത്യന്‍ രാജസ്ഥാനി തലപ്പാവാണ് ഷെരീഫ് ധരിച്ചത്. അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ഷെരീഫ് നല്‍കുന്ന പ്രധാന്യമാണ് ഇത് തെളിയിക്കുന്നതെന്ന് പിഎംഎല്‍എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷെരീഫിന്റെ പേരക്കുട്ടി മെഹ്‌റന്‍ നിസയും പ്രമുഖ വ്യവസായി ചൗധരി മുനീറിന്റെ മകന്‍ റഹീല്‍ മുനീറും തമ്മിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹചടങ്ങുകളില്‍ 2000 പേര്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിവിഐപികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. യുഎഇ ലണ്ടന്‍ എന്നിവിടങ്ങളിലും വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം അപ്രതീക്ഷിത പാക് സന്ദര്‍ശനം നടത്തിയപ്പോള്‍ ഷെരീഫിന്റെ കുടുംബാംഗങ്ങളെയെല്ലാം കണ്ട മോഡി പേരക്കുട്ടിക്ക് വിവാഹ ആശംസകള്‍ നേരുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഷെരീഫിന്റെ പിറന്നാളും പേരക്കുട്ടിയുടെ വിവാഹ പരിപാടികളും ചേര്‍ന്ന് ഇരട്ടി മധുരമാണ് സന്ദര്‍ശനം നല്‍കിയതെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചിരുന്നു.

പേരക്കുട്ടിയുടെ വിവാഹത്തിന് പാക് പ്രധാനമന്ത്രി ധരിച്ചത് മോഡി സമ്മാനിച്ച ഇന്ത്യന്‍ തലപ്പാവ്


Also Read:
നീലേശ്വരത്ത് റെയില്‍വെ ജീവനക്കാരിയെ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം



Keywords:  Nawaz Sharif Wears A Gift From PM Modi At Granddaughter's Wedding, Lahore, Report, Marriage, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia