മുസ്ലീം മതവികാരം ഇളക്കുന്ന 250 സൈറ്റുകള്‍ക്ക് വിലക്ക്

 



 മുസ്ലീം മതവികാരം ഇളക്കുന്ന 250 സൈറ്റുകള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റു വഴി വ്യാജ പ്രചരണം നടത്തുന്ന 250 വെബ്‌സൈറ്റുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മുസ്ലീങ്ങളുടെ മതവികാരം ഇളക്കുന്ന തരത്തിലുളള മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്ത 130 സൈറ്റുകള്‍ നേരത്തേ ബ്ലോക്ക് ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സൈറ്റുകളും വിലക്കാനാണ് കേന്ദ്ര ആഭ്യന്തര  മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇതിനിടെ ഇന്ത്യയില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പാക് സംഘങ്ങള്‍ സോഷ്യല്‍ സൈറ്റുകളിലൂടെ കൃത്രിമ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്നതിന് തെളിവ് നല്‍കണമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്  ആവശ്യപ്പെട്ടു. തെളിവു നല്‍കിയാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആഭ്യന്തര കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനാണ് വ്യാജ പ്രചരണം നടത്തുന്നതെന്ന് വി കെ സിംഗ് ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഹ്മാന്‍ മാലിക് തെളിവ് ആവശ്യപ്പെട്ടത്.


SUMMARY: Cracking down on websites circulating morphed pictures and videos, government today blocked 250 of them for uploading doctored videos and pictures that triggered exodus of northeast people from Karnataka and some other parts, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia