ചൈനയില്‍ കോവിഡ് കുതിക്കുന്നു; 13ലേറെ നഗരങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു
Mar 16, 2022, 10:05 IST
ബെയ്ജിങ്: (www.kvartha.com 16.03.2022) ചൈനയില്‍ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ 13ലേറെ നഗരങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണും മറ്റു ചില നഗരങ്ങളില്‍ ഭാഗിക ലോക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമാകുന്നതെന്നാണ് റിപോര്‍ട്. ഇവിടെ മാത്രം 3,000ലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപോര്‍ട് ചെയ്തത്.
ചൈനയില്‍ ചൊവ്വാഴ്ച, 5280 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. തുടര്‍ചയായ ആറാം ദിവസമാണ് ചൈനയില്‍ ആയിരത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെന്‍, ചാങ്ചുന്‍, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ രൂക്ഷമാകുകയാണ്.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോങ്കോങ് അതിര്‍ത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും മൂന്ന് വട്ടം പരിശോധനയ്ക്ക് വിധേയമാകണം. ഈ പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. വിവിധ പ്രവിശ്യകളില്‍ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപോര്‍ട്.
Keywords: Beijing, News, World, China, Lockdown, COVID-19, Health, Nearly 30 million under lockdown in China as virus surges.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.