Sandeep Lamichhane | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ഐ പി എല്‍ താരം സന്ദീപ് ലാമിച്ചന കുറ്റക്കാരനെന്ന് കോടതി
Dec 30, 2023, 15:04 IST
കാഠ്മണ്ഡു: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നേപാള്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റനും ഐ പി എല്‍ മുന്‍ താരവുമായ സന്ദീപ് ലാമിച്ചന കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച അന്തിമ വാദം കേള്‍ക്കല്‍ അവസാനിച്ചതിനെ തുടര്‍ന്ന് ജഡ്ജി ശശിര്‍ രാജ് ധാകലിന്റെ സിംഗിള്‍ ബെഞ്ചാണ് സന്ദീപ് ലാമിച്ചന കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ജയില്‍ ശിക്ഷ സംബന്ധിച്ച് അടുത്ത ഹിയറിങ്ങില്‍ തീരുമാനമുണ്ടാകും. നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് 23-കാരനായ താരം. 2022 ഓഗസ്റ്റില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഠ്മണ്ഡുവിലെ ഹോടെല്‍ മുറിയില്‍വെച്ചാണ് 17-കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ പരാതിയില്‍ ഒക്ടോബറില്‍ ലാമിച്ചനയെ നേപാള്‍ എയര്‍പോര്‍ടില്‍ വച്ച് അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
ബലാത്സംഗക്കേസില്‍ കാഠ്മണ്ഡു ജില്ലാ കോടതിയാണ് ലാമിച്ചനയെ ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരി 13-ന് പഠാന്‍ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ലാമിച്ചന സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ ജഡ്ജിമാരായ ധ്രുവ രാജ് നന്ദ, രമേഷ് ദഹല്‍ എന്നിവരടങ്ങിയ സംയുക്ത ബെഞ്ച് ഉപാധികളോടെ 20 ലക്ഷം രൂപയുടെ ജാമ്യത്തിലാണ് ലാമിച്ചനയെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.
ഐ പി എലില്‍ 2018-ല്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി അരങ്ങേറിയിട്ടുണ്ട് ലാമിച്ചന. ഐ പി എല്‍ കളിക്കുന്ന നേപാളിലെ ആദ്യ താരമാണ്. നേപാള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ബൗളറുമായ താരം ഐ പി എലിനു പുറമേ ബഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപര്‍ ലീഗ്, സി പി എല്‍ എന്നിവയിലും കളിച്ചിട്ടുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള മറ്റ് ബിഗ് ടികറ്റ് ടി 20 ലീഗുകളില്‍ ഏറെ ആവശ്യമുള്ള ക്രികറ്റ് താരവുമായിരുന്നു.
ഏറ്റവും വേഗമേറിയ 50 ഏകദിന വികറ്റുകള്‍ നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബൗളര്‍ എന്ന റെകോര്‍ഡും ഏറ്റവും വേഗത്തില്‍ 50 ടി20 വികറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന റെകോഡും സ്വന്തമാക്കിയ താരമാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ കെനിയയ്ക്കെതിരെ ടി20 ഐ ഏറ്റുമുട്ടലില്‍ കളിച്ചതാണ് ലാമിച്ചനെയുടെ അവസാന അന്താരാഷ്ട്ര മത്സരം.

Keywords: Nepal cricketer Sandeep Lamichhane convicted of molesting a minor, Nepal, News, Nepal cricketer Sandeep Lamichhane, Convicted, Molesting, Court, IPL, Minor Girl, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.