പുതുതായി കണ്ടെത്തിയ മത്സ്യത്തിന് ഒബാമയുടെ പേര്‍

 


പുതുതായി കണ്ടെത്തിയ മത്സ്യത്തിന് ഒബാമയുടെ പേര്‍
വാഷിങ്ടണ്‍: പുതുതായി കണ്ടെത്തിയ മത്സ്യത്തിന് ഒബാമയുടെ പേര്‍. അമേരിക്കയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ നദികളുടെ കൈവഴികളിലാണ് അഞ്ച് ഇനം പുതിയ മത്സ്യങ്ങളെ കണ്ടെത്തി­യ­ത്. പുതുതായി കണ്ടെത്തിയ ശുദ്ധമത്സ്യത്തിന് യു.എസ്. പ്രസിഡന്റ് ബാറക് ഒബാമയുടെ പേര്‍ നല്‍കാന്‍ തീരുമാനി­ച്ചു.

പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ ഒബാമ പുലര്‍ത്തുന്ന ആഗോള കാഴ്ചപ്പാടിനെ ആദരിക്കുന്നതിനാണ് നിറപ്പകിട്ടുള്ള കുഞ്ഞന്‍ മത്സ്യത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കു­ന്നത്. മുന്‍ യു.എസ് പ്രസിഡന്റുമാരായ റൂസ് വെല്‍റ്റ്, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റന്‍, മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍ എന്നിവരുടെ പേരുകള്‍ മറ്റു നാല് മത്സ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

Keywords: new, fish, Barack Obama, name, America, river, give, five, News, World, president.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia