ഇസ്ലാം ഔദ്യോഗിക മതമാക്കി ഈജിപ്തില്‍ പുതിയ ഭരണഘടന വരുന്നു

 


ഇസ്ലാം ഔദ്യോഗിക മതമാക്കി ഈജിപ്തില്‍ പുതിയ ഭരണഘടന വരുന്നു
കെയ്‌റോ: കനത്ത പ്രതിഷേധങ്ങള്‍ അവഗണിച്ച് ഈജിപ്ത് നിയമനിര്‍മ്മാണ സഭ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. ഇപ്പോള്‍ അംഗീകാരം നല്‍കിയ കരട് ഭരണഘടന നടപ്പാക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം ഹിതപരിശോധന ഉണ്ടാവും. ഇസ്ലാം ഔദ്യോഗിക മതമാക്കിയും ശരീഅത്ത് നിയമങ്ങള്‍ പാലിച്ചുമുള്ള ഭരണഘടനയാണ് പുതുതായി നടപ്പിലാക്കുക.

ഭരണഘടനാ നിര്‍മ്മാണ സഭ പിരിച്ചുവിടുന്ന കാര്യം രാജ്യത്തെ പരമോന്നത കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനമുണ്ടാവുമെന്ന സൂചന വന്നതോടെയാണ് തിരക്കിട്ട് ഭരണഘടനയുടെ കരട് അംഗീകരിച്ചത്. ഇത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് തുടര്‍നടപടികള്‍ക്കായി വിട്ടിരിക്കുകയാണ്.

കൂടുതല്‍ അധികാരം തനിക്കു ലഭിക്കും വിധത്തിലുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരെ പലയിടത്തും പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. സ്തീസ്വാതന്ത്ര്യത്തിന് ഭരണഘടന പ്രാധാന്യം നല്‍കുന്നില്ലെന്നതിലും ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ് ഈജിപ്തില്‍.

Keywords: World, Egypt, Islamic, Constituency, Cairo, Mohmed Morzi, President, Protest, Women, Freedom,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia