കേറ്റിന്‍ ചൂടന്‍ ചിത്രങ്ങളുടെ ചൂടാറിക്കില്ലെന്ന് ഇറ്റാലിയന്‍ മാഗസിന്‍
Sep 18, 2012, 19:30 IST
ലണ്ടന്‍: ബ്രിട്ടനിലെ യുവരാജാവ് വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഇറ്റാലിയന്‍ ഗോസിപ്പ് മാസികയായ ചി വ്യക്തമാക്കി. ക്ലോസര്‍ എന്ന ഫ്രഞ്ച് മാഗസിനാണ് ചിത്രങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ രാജകുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇറ്റാലിയന്‍ മാഗസിന്‍ നിയമത്തെ ഭക്കുന്നില്ലെന്ന വെളിപ്പെടുത്തലോടെ രംഗത്തെത്തിയത്.
അടുത്തയാഴ്ച സ്‌പെഷ്യല്‍ പതിപ്പില്‍ കെയ്റ്റ് നഗ്‌നയായി സണ്‍ബാത്ത് നടത്തുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നാണ് മാസിക അറിയിച്ചിരിക്കുന്നത്. ബ്രിട്ടനിലെ മാസികകളൊന്നും ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടില്ല. ഇംഗ്ലണ്ടിന്റെ ഭാവി ഭരണകര്‍ത്താക്കളെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ജനങ്ങള്‍ക്കിടയില്‍ ഏറെ താത്പര്യം ജനിപ്പിക്കുമെന്ന നിലപാടാണ് ചി മാസിക എഡിറ്റര്‍ അല്‍ഫോന്‍സൊ സിഗ്‌നോറിനിയുടേത്. ആധുനിക യുഗത്തില്‍ ഏറെ സ്‌നേഹിക്കുന്ന ദമ്പതികളുടെ ഒരു ദിവസം സാധാരണക്കാരുടേതിന് സമാനമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. അതിനാല്‍ തന്നെ ഇത് പ്രസിദ്ധീകരിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ലെന്നും അല്‍ഫോന്‍സൊ വ്യക്തമാക്കുന്നു.
രണ്ട് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ ചിത്രങ്ങള്‍ എടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും വഴി മാസികകള്‍ ചെയ്തതെന്ന് രാജകുടുംബത്തിലെ വക്താവ് അറിയിച്ചു. ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന നിലപാടാണ് ബ്രിട്ടനിലെ പ്രമുഖ പത്രങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
ഹാരി രാജകുമാരന്റെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും കെയ്റ്റിന്റെ നഗ്‌നചിത്രവും അതും തമ്മില്‍ വ്യത്യാസമുണ്ടെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
SUMMARY: The editor of the Italian gossip magazine Chi on Monday defended the publication of topless pictures of the Duchess of Cambridge, the former Kate Middleton, wife of heir-to-the-throne Prince William.
Keywords: Italian gossip magazine, Chi, Duchess of Cambridge, Kate Middleton

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.