വൈറലായി കുഞ്ഞുവാവയുടെ നിഷ്കളങ്കമായ പുഞ്ചിരി; പിന്നില്‍ വേദന നിറഞ്ഞ കഥ- വീഡിയോ കാണാം
Nov 2, 2019, 17:50 IST
ന്യൂയോര്‍ക്ക്: (www.kvartha.com 02.11.2019) ചിലപ്പോള്‍ നമുക്ക് ആനന്ദം നല്കുന്ന സുന്ദരമായ കാഴ്ച്ചകള്‍ക്ക് പിന്നില്‍ വേദനകള്‍ തരുന്ന
കഥകള്‍ ഉണ്ടാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന കുഞ്ഞുവാവയുടെ ചിരിക്ക് പിന്നിലും അത്തരമൊരു ദു:ഖകരമായ സംഭവമുണ്ട്. വളരെ മനോഹരമായ ഈ വീഡിയോയ്ക്ക് പിന്നിലെ ഏറെ വേദന നിറഞ്ഞൊരു അവസ്ഥയെന്നുപറയുന്നത് കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ആണെന്നതാണ്.
ഗ്രേറ്റര്‍ സിന്‍സിനാറ്റിയിലെ ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷനാണ് ഈ കുഞ്ഞ് മനോഹരമായി പുഞ്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഓരോ 750 കുട്ടികള്‍ ജനിക്കുമ്പോഴും അതില്‍ ഒരു കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നതെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.
ഇത്തരം അവസ്ഥയില്പ്പെടുന്ന കുഞ്ഞുങ്ങള്‍ക്കാവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന് ചെയ്ത് കൊടുക്കുന്നു. അതേസമയം ഈ കുഞ്ഞുവാവയ്ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. ബേബി എച്ച് എന്ന് വിളിക്കുന്ന കുഞ്ഞിനെ എന്‍ ഡി എസ് എ എന്‍ സംഘടന മുഖേനയാണ് ദത്തെടുത്തത്. എന്നാല്‍ ബേബി എച്ചിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രണ്ടേകാല്‍ കോടിയോളം പേരാണ് ഈ കുഞ്ഞിന്റെ വീഡിയോ കണ്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കഥകള്‍ ഉണ്ടാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന കുഞ്ഞുവാവയുടെ ചിരിക്ക് പിന്നിലും അത്തരമൊരു ദു:ഖകരമായ സംഭവമുണ്ട്. വളരെ മനോഹരമായ ഈ വീഡിയോയ്ക്ക് പിന്നിലെ ഏറെ വേദന നിറഞ്ഞൊരു അവസ്ഥയെന്നുപറയുന്നത് കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ആണെന്നതാണ്.
ഗ്രേറ്റര്‍ സിന്‍സിനാറ്റിയിലെ ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷനാണ് ഈ കുഞ്ഞ് മനോഹരമായി പുഞ്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഓരോ 750 കുട്ടികള്‍ ജനിക്കുമ്പോഴും അതില്‍ ഒരു കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നതെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.
ഇത്തരം അവസ്ഥയില്പ്പെടുന്ന കുഞ്ഞുങ്ങള്‍ക്കാവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന് ചെയ്ത് കൊടുക്കുന്നു. അതേസമയം ഈ കുഞ്ഞുവാവയ്ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. ബേബി എച്ച് എന്ന് വിളിക്കുന്ന കുഞ്ഞിനെ എന്‍ ഡി എസ് എ എന്‍ സംഘടന മുഖേനയാണ് ദത്തെടുത്തത്. എന്നാല്‍ ബേബി എച്ചിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രണ്ടേകാല്‍ കോടിയോളം പേരാണ് ഈ കുഞ്ഞിന്റെ വീഡിയോ കണ്ടിരിക്കുന്നത്.
Keywords: News, World, Baby, Video, Social Network, Down Syndrome, New smiles are the best smiles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.