New Year | 2024 പിറന്നു, ഈ കുഞ്ഞൻ രാജ്യത്ത്! ലോകം പുതുവർഷത്തെ വരവേറ്റ് തുടങ്ങി; അവസാനം ആഘോഷിക്കുന്ന രാജ്യമേതെന്ന് അറിയാമോ?

 


ന്യൂഡെൽഹി: (KVARTHA) ലോകം പുതുവർഷത്തെ വരവേറ്റ് തുടങ്ങി. ഓഷ്യാനിയയിലെ കിരിബതി എന്ന രാജ്യത്താണ് 2024 ലെ പുതുവർഷം ആദ്യം പിറന്നത്. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തിയുടെ കിരീടിമതി ദ്വീപിൽ, ഇന്ത്യൻ സമയം വൈകീട്ട് 3:30 മണിക്ക് പുതിയ വർഷം ആരംഭിച്ചു. ലോകത്തെ 24 പ്രധാന സമയ മേഖലകളായി തിരിച്ചിരിക്കുന്നതിനാൽ, പുതുവത്സര ആഘോഷങ്ങൾ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് ആരംഭിക്കുന്നത്.

New Year | 2024 പിറന്നു, ഈ കുഞ്ഞൻ രാജ്യത്ത്! ലോകം പുതുവർഷത്തെ വരവേറ്റ് തുടങ്ങി; അവസാനം ആഘോഷിക്കുന്ന രാജ്യമേതെന്ന് അറിയാമോ?


കിരിബതിയുടെ ഭാഗ്യം

പസഫിക് സമുദ്രത്തിലെ 'കിരിബതി' ഒരു പറ്റം ദ്വീപുകളുടെ കൂട്ടമാണ്. ന്യൂയോർക്ക് നഗരത്തേക്കാൾ 24 മണിക്കൂർ മുന്നിലാണ് ഇവിടത്തെ സമയമേഖല. തൊട്ടുപിന്നിൽ ദക്ഷിണ പസഫിക്കിലെ ടോംഗ, സമോവ എന്നീ രാജ്യങ്ങളാണ്. ഈ ദ്വീപ് രാഷ്ട്രങ്ങൾ കിരിബതിയേക്കാൾ ഒരു മണിക്കൂർ വൈകി പുതുവർഷത്തിലേക്ക് കടക്കും. ഇവർക്ക് പിന്നാലെ ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും 2024നെ വരവേൽക്കും. ഓരോ രാജ്യത്തും അതിന് മുമ്പത്തേതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പുതുവർഷമെത്തുക.

ഏറ്റവും അവസാനം

ലോകത്തിന്റെ മറ്റു ഭാഗങ്ങൾ അവരുടെ പുതുവത്സര ആഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ, ജനുവരി ഒന്ന് ആവാൻ കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്. ചെറിയ ദ്വീപ് രാഷ്ട്രമായ അമേരിക്കൻ സമോവയ്ക്കാണ് പുതുവത്സരം ആഘോഷിക്കുന്ന ഭൂമിയിലെ അവസാനത്തെ ജനവാസ സ്ഥലമെന്ന ബഹുമതിയുള്ളത്. ജനുവരി ഒന്നിന് ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ഇവിടെ പുതുവർഷം പിറക്കുക. 

ജനവാസമില്ലാത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തിയാൽ, അമേരികയ്ക്ക് സമീപമുള്ള ഹൗലാൻഡ്, ബേക്കർ ദ്വീപ് എന്നീ ചെറിയ ദീപുകളിലാണ് പുതുവർഷം അവസാനമെത്തുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 5.30 നാണ് ഇവിടെ ജനുവരി ഒന്ന് ആവുക.

Keywords:  New Year, Country, World, Celebration, January 1, Kiribati, Tonga, Samoa, American Samoa, New Year's Eve: World welcomes 2024.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia