'ന്യൂസിലാന്‍ഡിലെ സാധാരണ ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല'; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ വിവാഹം റദ്ദാക്കി പ്രധാനമന്ത്രി
Jan 23, 2022, 17:31 IST
വെല്ലിങ്ടന്‍: (www.kvartha.com 23.01.2022) ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന്. ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക് ഗേഫോഡാണ് ജസീന്തയുടെ വരന്.
രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ശേഷമാണ് വിവാഹം റദ്ദാക്കുന്ന കാര്യം അറിയിച്ചത്. 'ന്യൂസിലാന്‍ഡിലെ സാധാരണ ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവര്‍ക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു' എന്നും ജസീന്ദ പറഞ്ഞു.
പൂര്‍ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാന്‍ ജസിന്‍ഡ തീരുമാനിക്കുകയായിരുന്നു. ന്യൂസിലാന്‍ഡില്‍ ബന്ധുവിന്റെ വിവാഹത്തിന് പോയ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്കും അവര്‍ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരനും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് രാജ്യത്ത് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ബാറുകളും റെസ്റ്ററന്റുകളിലും, വിവാഹം പോലുള്ള പരിപാടികള്‍ക്കും 100 പേരെ മാത്രമാണ് അനുവദിക്കുക. പൊതുഗതാഗത മാര്‍ഗം ഉപയോഗിക്കുന്നവര്‍ക്കും കടകളില്‍ പോകുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി.
Keywords: News, World, Prime Minister, Marriage, Cancelled, COVID-19, Mask, New Zealand, PM, Jacinda Ardern, Wedding, Omicron, Restrictions, New Zealand PM Jacinda Ardern cancels her wedding amid new Omicron restrictions.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.