വീട്ടിലിരുന്ന് ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് പിന്നിലൂടെ അര്‍ദ്ധനഗ്‌നയായ സ്ത്രീ, അത് സെറ്റപ്പായിരിക്കുമെന്ന് കാമുകി
May 1, 2020, 16:29 IST
മാഡ്രിഡ്: (www.kvartha.com 01.05.2020) വീട്ടിലിരുന്നുള്ള ജോലി ചെയ്യൽ ഇത്തരമൊരു പണി തരുമെന്ന് അല്‍ഫോണ്‍സോ മെര്‍ലോസെന്ന മാധ്യമപ്രവര്‍ത്തകൻ ഒരിക്കലും വിചാരിച്ചുകാണില്ല. ആത്മാർത്ഥമായി വാർത്ത വായിക്കുന്നതിനിടെ കൂട്ടുകാരി തുണിയില്ലാതെ നടന്നുപോകുമെന്നും അത് കട്ട പണി തരുമെന്നും മെർലോസ് കരുതിയില്ല. എന്നാൽ ജോലിക്കിടെ ഉണ്ടായ അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. സ്‌പെയിനുള്ള 41കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാണ് തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെ അബദ്ധം പിണഞ്ഞത്.
മെര്‍ലോസ് വാര്‍ത്ത വായിക്കുമ്പോള്‍ തൊട്ട് പിന്നിലൂടെ ഒരു യുവതി അര്‍ധ നഗ്‌നയായി നടന്ന് പോകുന്നത് ക്യാമറയില്‍ പതിയുകയായിരുന്നു.
അര്‍ധനഗ്‌നയായ ആ യുവതി അലക്‌സിയ റിവാസ് എന്ന 27 വയസ്സുള്ള പത്രപ്രവര്‍ത്തകയായിരുന്നു. മെര്‍ലോസ് സ്പാനിഷ് ബിഗ് ബ്രദര്‍ താരം മാര്‍ട്ട ലോപ്പസുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോ കഴിയും മുമ്പ് തന്നെ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നെന്നും മെര്‍ലോസ് വ്യക്തമാക്കിയിരുന്നു.
സംഭവം വിവാദമായതോടെ അദ്ദേഹം പരസ്യമായി സംസാരിക്കുകയും സ്പാനിഷ് ചാറ്റ് ഷോയായ 'ദി അന റോസ ഷോ'യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്റെ മുന്‍ കാമുകിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. റിവാസും സംഭവത്തില്‍ പ്രതികരണവുമായി എത്തി. മെര്‍ലോസുമായി അടുപ്പമുണ്ടെന്നും താന്‍ അവിവാഹിതനാണ് എന്നും മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ല എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഏതായാലും വിഷയം സ്‌പെയിനിലാകെ ചർച്ചാവിഷയമായി. മാധ്യമപ്രവര്‍ത്തകര്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു എന്ന നിലയിലാണ് സംഭവം വിവാദമായത്.
Summary: News Anchor caught 'cheating' after scantily clad woman spotted in live video cross

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.